ഹെലികോപ്റ്റർ അപകടം; കെനിയൻ സൈനിക മേധാവി ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു

APRIL 19, 2024, 10:29 AM

ന്യൂഡൽഹി: ഹെലികോപ്റ്റർ അപകടത്തിൽ കെനിയൻ സൈനിക മേധാവിയടക്കം 10 പേർ മരിച്ചു. വടക്കുപടിഞ്ഞാറൻ കെനിയയിലുണ്ടായ അപകടത്തിൽ സൈനിക മേധാവി ഫ്രാൻസിസ് ഒഗോല്ല ഉൾപ്പെടെ പത്തുപേർ മരിച്ചതായി പ്രസിഡൻ്റ് വില്യം റൂട്ടോ അറിയിച്ചു. 

രണ്ട് സൈനികർ രക്ഷപ്പെട്ടു. തലസ്ഥാനമായ നെയ്‌റോബിയിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള എൽജിയോ മരക്‌വെറ്റ് കൗണ്ടിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 2:20നായിരുന്നു അപകടം.

അപകട കാരണം വ്യക്തമായിട്ടില്ല. ചെസെഗോൺ ഗ്രാമത്തിൽ നിന്ന് പറന്നുയർന്നതിനു തൊട്ടുപിന്നാലെയാണ് ഹെലികോപ്റ്റർ തകർന്നത്. ഒരു സ്‌കൂൾ സന്ദർശിച്ച ശേഷം ഒഗോല്ലയും സംഘവും മടങ്ങുകയായിരുന്നു. 

vachakam
vachakam
vachakam

അപകടത്തെ തുടർന്ന് പ്രസിഡന്റ് ദേശീയ സുരക്ഷാ കൗൺലിന്റെ അടിയന്തര യോഗം വിളിച്ചിരുന്നു. അപകടത്തിന്റെ കാരണം കണ്ടെത്താൻ കെനിയ എയർഫോഴ്സ് ഒരു അന്വേഷണ സംഘത്തെ അയച്ചതായി വില്യം റൂട്ടോ വ്യക്തമാക്കി.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam