ന്യൂയോര്‍ക്ക്: പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നതിനോട് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് ഇറ്റലി. അംഗീകാരം നല്‍കുന്നതിന് 2023 ഓക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ അതിക്രമിച്ച് കയറി ഹമാസ് തട്ടിക്കൊണ്ടുപോയ എല്ലാ ബന്ദികളെയും വിട്ടയക്കണമെന്നും സര്‍ക്കാര്‍ പദവികളില്‍ നിന്ന് ഹമാസ് ഒഴിവാകണമെന്നും പ്രധാനമന്ത്രി ജോര്‍ജിയ മെലോണി പറഞ്ഞു. ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.
ഗാസയിലെ ആക്രമണത്തില്‍ പ്രതിഷേധിച്ച് പാലസ്തീന്‍ അനുകൂല പ്രക്ഷോഭകര്‍ റോം ഉള്‍പ്പെടെ ഇറ്റലിയിലെ പ്രധാന നഗരങ്ങളില്‍ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 'ലെറ്റ്സ് ബ്ലോക്ക് എവരിതിംഗ്' എന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായിരുന്നു പ്രകടനങ്ങള്‍. പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചുകയറിയതോടെ പൊലീസുകാര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഒട്ടേറെ പേര്‍ അറസ്റ്റിലായി. ഈ സാഹചര്യത്തിലാണ് മെലോണിയുടെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്