ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ബന്ദികള്‍ കൊല്ലപ്പെട്ടെന്ന് ഹമാസ്

FEBRUARY 12, 2024, 1:48 AM

ജെറുസലേം: ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ഇസ്രായേലി ബന്ദികള്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി ഹമാസിന്റെ സായുധ വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ് അവകാശപ്പെട്ടു. 

ബന്ദികള്‍ക്ക് മതിയായ ചികിത്സ നല്‍കാനാവാത്തതിനാല്‍ അവരുടെ സ്ഥിതി കൂടുതല്‍ അപകടകരമാവുകയാണെന്ന് ഹമാസ് പറഞ്ഞു. തുടര്‍ച്ചയായ ബോംബാക്രമണം നടത്തുന്ന ഇസ്രയേലിനാണ് ആളുകള്‍ക്ക് പരിക്കേറ്റതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തമെന്നും ഹമാസ്    പ്രസ്താവനയില്‍ പറയുന്നു.

ഒക്ടോബര്‍ 7 ന് തെക്കന്‍ ഇസ്രായേലില്‍ ആക്രമണം നടത്തിയ ഹമാസ് 1,200 ഇസ്രായേല്‍ പൗരന്‍മാരെ വധിക്കുകയും 250 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. ഇസ്രായേല്‍ നടത്തിയ തിരിച്ചടിയില്‍ ഇതിനകം 28,000 പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 

vachakam
vachakam
vachakam

ഗാസയില്‍ ഹമാസ് തടവിലാക്കിയവരില്‍ ഏതാനും പേരെ പരസ്പര ധാരണ പ്രകാരം മോചിപ്പിക്കുകയുണ്ടായി. ശേഷിക്കുന്ന ബന്ദികളില്‍ 31 പേര്‍ മരിച്ചതായി ഇസ്രായേല്‍ മുഖ്യ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി ചൊവ്വാഴ്ച പറഞ്ഞു. 136 ബന്ദികള്‍ ഇപ്പോഴും ഗാസയില്‍ ഉണ്ടെന്ന് ഇസ്രായേല്‍ സ്ഥിരീകരിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam