ടെഹ്‌റാന്‍: ആണവ കേന്ദ്രങ്ങള്‍ മുന്‍പത്തേക്കാള്‍ ശക്തമായി പുനര്‍ നിര്‍മിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. ഇസ്രയേല്‍, യുഎസ് ആക്രമണങ്ങളില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചിരുന്നു. അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷനിലാണ് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ആണവ കേന്ദ്രങ്ങളുടെ പുനര്‍ നിര്‍മാണങ്ങളെ കുറിച്ച് നിലപാട് വ്യക്തമാക്കിയത്.
ഫാക്ടറികളും കെട്ടിടങ്ങളും തകര്‍ത്തത് തങ്ങള്‍ക്ക് ഒരു വലിയ പ്രശ്‌നമല്ലെന്നും വീണ്ടും ശക്തമായ രീതിയില്‍ അവ പുനര്‍ നിര്‍മിക്കുമെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്. ആണവ മേഖലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ഇറാന്‍ പ്രസിഡന്റിന്റെ പ്രതികരണം. എന്നാല്‍ ടെഹ്‌റാന്‍ ആണവ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ വീണ്ടും ആക്രമണം നേരിടേണ്ടി വരുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്.
ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടന്നാല്‍ അവ പുനര്‍ നിര്‍മിക്കുമെന്ന് മസൂദ് പെസെഷ്‌കിയാന്‍ ഫെബ്രുവരിയിലും പ്രതികരിച്ചിരുന്നു. ജൂണ്‍ മാസത്തില്‍ 12 ദിവസം നീണ്ട ഇസ്രയേല്‍ യുദ്ധത്തിനിടെ ഇറാന്റെ പ്രമുഖ ശാസ്ത്രജ്ഞര്‍ അടക്കം കൊല്ലപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
