ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യക്കാരനായ കപ്പല്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടു. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മരണം സ്ഥിരീകരിച്ചു. ദുഖകരമായ സംഭവമാണിതെന്നും കുടുംബത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഹോര്‍മുസ് കടലിടുക്കിലുണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ കപ്പല്‍ ജീവനക്കാരന്‍ മരിച്ചതില്‍ അനുശോചനം അറിയിക്കുന്നു. കപ്പല്‍ ഉടമയുമായി കോണ്‍സുലേറ്റ് ബന്ധപ്പെട്ടിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേ ഉള്ളു. വിഷയത്തില്‍ സാധ്യമായ എല്ലാ സഹായവും കോണ്‍സുലേറ്റ് മുന്‍ഗണനയോടെ നല്‍കും. അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും കോണ്‍സുലേറ്റ് എക്സിലെ പോസ്റ്റില്‍ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
