ബലൂചിസ്ഥാനിലെ സമാധാനം തകർക്കുന്നതിൽ ഇന്ത്യക്ക് പങ്കോ? പാകിസ്ഥാൻ്റെ ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം

FEBRUARY 1, 2026, 10:26 PM

ഡൽഹി: ബലൂചിസ്ഥാനിലെ സമാധാനം തകർക്കുന്നതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തള്ളി. പാകിസ്ഥാൻ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സ്വന്തം ആഭ്യന്തര പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള പാകിസ്ഥാന്റെ ശ്രമമാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

ബലൂചിസ്ഥാൻ അക്രമത്തിൽ ഉൾപ്പെട്ട ആക്രമണകാരികളെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്ന് പാകിസ്ഥാൻ സൈന്യവും ആഭ്യന്തര മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വി ആരോപിച്ചതിന് പിന്നാലെയാണ് ഈ പ്രതികരണം.

മേഖലയിലെ വിയോജിപ്പുകളും മനുഷ്യാവകാശ ലംഘനങ്ങളും അടിച്ചമർത്തുന്നതിനുപകരം, ബലൂചിസ്ഥാൻ നിവാസികളുടെ ദീർഘകാല ആവശ്യങ്ങൾ പരിഹരിക്കുന്നതിലാണ് പാകിസ്ഥാൻ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധിർ ജയ്‌സ്വാൾ പറഞ്ഞു.

vachakam
vachakam
vachakam

ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പാകിസ്ഥാൻ സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അടിച്ചമർത്തൽ, ക്രൂരത, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയുടെ ചരിത്രം എല്ലാവർക്കും അറിയാമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധിർ ജയ്‌സ്വാൾ പറഞ്ഞു.

അതേസമയം, കഴിഞ്ഞ 40 മണിക്കൂറിനിടെ പാകിസ്ഥാനി സെക്യൂരിറ്റി ഫോഴ്സ് നടത്തിയ തിരിച്ചടിയിൽ 145 സായുധ സേനാംഗങ്ങൾ കൊല്ലപ്പെട്ടു. പാകിസ്ഥാൻ്റെ തെക്കു പടിഞ്ഞാറൻ മേഖലയിലാണ് കനത്ത ഏറ്റുമുട്ടൽ തുടരുന്നത്. ഇറാൻ, അഫ്ഗാനിസ്ഥാൻ അതിർത്തി കടന്നെത്തുന്ന സായുധ സംഘമാണ് പാക് സൈനികരെയും സുരക്ഷാ ഉദ്യോഗസ്ഥരേയും ആക്രമിച്ചത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam