യുഎസിന്റെ ഭീഷണിക്ക് വഴങ്ങാതെ ഇന്ത്യ; സെപ്റ്റംബറോടെ റഷ്യൻ എണ്ണ ഇറക്കുമതി ഇരട്ടിയാക്കും 

AUGUST 28, 2025, 8:24 AM

ന്യൂഡൽഹി: അമേരിക്കയുടെ തീരുവ ഭീഷണിക്ക് വഴങ്ങാതെ ഇന്ത്യ. സെപ്റ്റംബറോടെ ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ്. ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് വാങ്ങലുകൾ 10-20% വരെ ഉയരുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. 

ഉക്രെയ്‌നിന്റെ ഡ്രോൺ ആക്രമണങ്ങൾ റഷ്യയിലെ നിരവധി റിഫൈനറികൾക്ക് കേടുപാടുകൾ വരുത്തുകയും സംസ്‌കരണ ശേഷി കുറയ്ക്കുകയും ചെയ്തതിരുന്നു. ഇതോടെ  ക്രൂഡ് ഓയിൽ കയറ്റുമതി കൂട്ടാൻ റഷ്യ വില കുറച്ചതോടെയാണ് ഇന്ത്യയുടെ പുതിയ നീക്കം.

ഈ ആഴ്ച, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം വസ്ത്രങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ ഇന്ത്യൻ കയറ്റുമതികളുടെ തീരുവ 50% വരെ ഉയർത്തിയിരുന്നു.

vachakam
vachakam
vachakam

താരിഫ് തർക്കം പരിഹരിക്കുന്നതിനായി ചർച്ചകളിലൂടെ പ്രവർത്തിക്കുന്നുണ്ടെന്ന് ഇന്ത്യൻ  ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഉൾപ്പെടെ വിദേശരാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് തുടരുകയാണ്.

ആഗസ്റ്റ് മാസത്തിൽ ഇന്ത്യ പ്രതിദിനം 1.5 ദശലക്ഷം ബാരൽ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തതായി ഡാറ്റ കാണിക്കുന്നു. ഇന്ത്യയുടെ മൊത്തം ആവശ്യങ്ങളുടെ ഏകദേശം 40% ഇപ്പോൾ റഷ്യയുടെ എണ്ണയാണ്. വില കുറയുന്നതോടെ റിഫൈനർമാരായ റിലയൻസും നയാര എനർജിയും വാങ്ങലുകൾ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam