കീവ് : ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഭാവി കരാറുകൾക്ക് യുഎസ് സമാധാന പദ്ധതി അടിസ്ഥാനമാകണമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ.
ഉക്രെയ്ൻ പിന്മാറിയില്ലെങ്കിൽ സൈനിക മാർഗങ്ങളിലൂടെ ഭൂമി പിടിച്ചെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ലുഹാൻസ്ക്, ഡൊണെറ്റ്സ്ക്, ഖേർസൺ, സപോരിഷിയ മേഖലകൾ ഉപേക്ഷിക്കണമെന്ന തന്റെ ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് പുടിൻ വ്യക്തമാക്കി.
അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന്റെ നേതൃത്വത്തിലുള്ള സംഘം വരുന്ന ആഴ്ച പുതുക്കിയ സമാധാനപദ്ധതി ചർച്ച ചെയ്യാനായി റഷ്യയിലെത്താനിരിക്കെയാണ് പുടിന്റെ പ്രതികരണം.
കരാറിൽ വരുത്തിയ മാറ്റങ്ങൾ ഈ ആഴ്ച അമേരിക്കൻ ആർമി സെക്രട്ടറി ഡാൻ ഡ്രിസ്‌കോളുമായി ചർച്ച ചെയ്യുമെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വൊളൊദിമിർ സെലൻസ്‌കിയും വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സൗദിക്ക് നേരെ ഇറാൻ്റെ മിസൈൽ ആക്രമണം; അൽ ജുബൈൽ വ്യവസായ നഗരത്തിൽ വൻ
ഇറാനിൽ വൻ യുദ്ധഭീതി; വൈദ്യുത നിലയങ്ങൾക്ക് ചുറ്റും മനുഷ്യമതിൽ തീർക്കാൻ യുവാക്കളോട് ആഹ്വാനം
ഖത്തറിൽ നിന്ന് അടുക്കളയിലേക്ക് ഗ്യാസ് എത്തുമോ? ഇന്ത്യയുടെ ഇന്ധന വിതരണം കടുത്ത പ്രതിസന്ധിയിൽ
ഇറാന്റെ വ്യോമതാവളങ്ങൾ തകർത്ത് ഇസ്രായേൽ; യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും തകർന്നു; വൻ തിരിച്ചടിയുമായി ഐഡിഎഫ്