സന: ചെങ്കടലിലൂടെ കടന്നുപോകുന്ന ഇസ്രയേലിന്റെ കപ്പലുകള്‍ ആക്രമിക്കുന്നത് നിര്‍ത്തിവച്ചുവെന്ന് യമനിലെ ഹൂതി വിമതര്‍. ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പായതിനെത്തുടര്‍ന്നാണ് തീരുമാനമെന്ന് ഹമാസിന്റെ ഖാസം ബ്രിഗേഡിന് അയച്ച കത്തില്‍ ഹൂതികള്‍ വ്യക്തമായത്. ഹൂതി സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ യൂസഫ് ഹസ്സന്‍ അല്‍മദനിയുടെ പേരിലാണ് കത്ത് പുറത്തുവന്നിരിക്കുന്നത്.
അതേസമയം എന്നാണ് എഴുതിയതെന്ന് വ്യക്തമല്ലാത്ത കത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചാല്‍ വീണ്ടും കപ്പലുകള്‍ ലക്ഷ്യമിടുമെന്നും ഹൂതികള്‍ അറിയിച്ചിട്ടുണ്ട്.
ഈ കത്ത് കൂടാതെ ഇസ്രയേലിന്റെ കപ്പലുകള്‍ക്ക് നേര്‍ക്കുള്ള ആക്രമണം നിര്‍ത്തിയെന്നതില്‍ ഔദ്യോഗികമായി ഹൂതികള്‍ എവിടെയും വിശദീകരിച്ചിട്ടില്ല. ഇസ്രയേല്‍ സൈന്യവും ഇതിനോട് പ്രതികരിച്ചിട്ടില്ല. ഇസ്രയേല്‍ ഹമാസ് യുദ്ധകാലത്താണ് ഹൂതികള്‍ ഇസ്രയേലിന്റെ കപ്പലുകള്‍ ആക്രമിച്ച് രാജ്യാന്തര രംഗത്ത് ശ്രദ്ധ നേടുന്നത്. ഗാസയില്‍ നിന്ന് ഇസ്രയേലിനെ പിന്തിരിപ്പിക്കുകയാണ് ലക്ഷ്യമെന്നായിരുന്നു അന്ന് പറഞ്ഞത്.
ഒക്ടോബര്‍ പത്തിന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം ഇന്നുവരെ ഹൂതികളുടെ ആക്രമണം ചെങ്കടലിലൂടെ പോകുന്ന ഇസ്രയേലിന്റെ കപ്പലുകള്‍ക്ക് നേര്‍ക്കുണ്ടായിട്ടില്ല. ഹൂതികള്‍ ഇതുവരെ നടത്തിയ ആക്രമണങ്ങളില്‍ ഒന്‍പതു നാവികര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നാലു കപ്പലുകള്‍ മുങ്ങുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
