ധാക്ക: ഭീഷണിപ്പെടുത്തി പണംതട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ബംഗ്ലാദേശില്‍ ഹിന്ദു യുവാവിനെ ഗ്രാമവാസികള്‍ ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തി. രാജ്ബരി ജില്ലയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. അമൃത് മൊണ്ടല്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവം നടന്ന അതേ ഗ്രാമത്തിലെ താമസക്കാരനായിരുന്നു അമൃതും. പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബംഗ്ലാദേശ് മാധ്യമമായ ദ ഡെയ്ലി സ്റ്റാര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ്, മൈമെന്‍സിങിലെ ഭലൂകയില്‍ തുണി നിര്‍മാണശാല ജീവനക്കാരനായ ദിപു ചന്ദ്രദാസ് എന്ന യുവാവിനെ മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം കൊലപ്പെടുത്തിയിരുന്നു.
ബുധനാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് അമൃതിനെ പ്രദേശവാസികള്‍ ചേര്‍ന്ന് മര്‍ദിച്ചത്. വിവരം ലഭിച്ചതിന് പിന്നാലെ പോലീസ് സ്ഥലത്തെത്തുകയും ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ അമൃതിനെ പാങ്ഷ ഉപ്സിലാ ഹെല്‍ത്ത് കോംപ്ലക്സിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍, വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ അമൃത് മരിച്ചു. അമൃതിന്റെ കൂട്ടാളികളിലൊരാളായ മുഹമ്മദ് സെലിം എന്നയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായും അയാളുടെ പക്കല്‍നിന്ന് രണ്ട് തോക്കുകള്‍ പിടിച്ചെടുത്തതായും വിവരമുണ്ട്. ഇതിലൊന്ന് പിസ്റ്റളും മറ്റൊന്ന് നാടന്‍തോക്കുമാണ്.
അമൃതിനെതിരേ കൊലപാതക കേസ് ഉള്‍പ്പെടെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തായി പൊലീസ് പറഞ്ഞു. ഭീഷണിപ്പെടുത്തി പണം തട്ടുകയും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന ഒരു സംഘത്തെ അമൃത് നയിച്ചിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
