പാകിസ്താനില്‍ കനത്ത മഴ; 87 പേര്‍ മരിച്ചു, ജാഗ്രതാ നിർദേശം

APRIL 21, 2024, 6:32 PM

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിൽ 87 പേർ മരിച്ചു. കനത്ത മഴയിൽ 82 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

വെള്ളപ്പൊക്കത്തിൽ മൂവായിരത്തോളം വീടുകൾ ഭാഗികമായോ പൂർണമായോ തകർന്നു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും ഇടിമിന്നലും അനുഭവപ്പെടുന്നുണ്ട്.

രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്തത്. മഴക്കെടുതിയില്‍ അകപ്പെട്ട് 36 പേർ മരിക്കുകയും 53 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

vachakam
vachakam
vachakam

നാളെ വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. പഞ്ചാബ് പ്രവിശ്യയിലും സമാന കാലാവസ്ഥയാണുള്ളത്.

അഫ്ഗാനിസ്ഥാനിലും ബലൂചിസ്ഥാനിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയാണ്. 200 മില്ലിമീറ്റർ മഴ ലഭിച്ചുക്കൊണ്ടിരിക്കുന്നതിനാല്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. മഴക്കെടുതിയില്‍ ജീവൻ നഷ്ടപ്പെട്ടവർക്ക് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അനുശോചനം രേഖപ്പെടുത്തി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam