കനത്ത മഴ: യുഎഇയില്‍ റെഡ് അലര്‍ട്ട്; വിമാന സര്‍വീസുകള്‍ റദ്ദാക്കി

APRIL 17, 2024, 6:30 AM

ദുബായ്: രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയെത്തുടര്‍ന്ന് യുഎഇയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ദുബായ്, അല്‍ ഐന്‍,ഫുജൈറ ഉള്‍പ്പടെയുള്ള മേഖലകളിലാണ് റെഡ് അലര്‍ട്ട്. റണ്‍വേകളില്‍ വെള്ളക്കെട്ടുണ്ടായതോടെ വ്യോമ ഗതാഗതം താറുമാറായി. ഇതോടെ ദുബായില്‍ നിന്ന് പുറപ്പെടാനിരുന്ന ഒന്‍പത് വിമാനങ്ങളും ദുബായിലേക്ക് വരാനിരുന്ന എട്ട് വിമാന സര്‍വീസുകളും റദ്ദാക്കി.

അതേസമയം ദുബായിലേക്ക് വരുന്ന മുഴുവന്‍ വിമാനങ്ങളും കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ സമീപ വിമാത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടും. അത്യാവശ്യ കാര്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുതെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. പലയിടങ്ങളിലും റോഡ് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. റോഡുകളില്‍ വെളളം നിറഞ്ഞ സാഹചര്യത്തില്‍ ദുബായ് മെട്രോ നാളെ രാവിലെ മൂന്ന് വരെ സര്‍വീസ് നടത്തും.

മഴയ്ക്ക് പുറമേ ആഞ്ഞുവീശുന്ന കൊടുങ്കാറ്റും ഭീഷണിയാകുന്നുണ്ട്. ബുധനാഴ്ച വരെ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് പ്രവചനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam