ടെഹ്‌റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ ഗാന്ധി ഹോസ്പിറ്റലിന് നേരെ നടന്ന വ്യോമാക്രമണത്തിൽ ലോകാരോഗ്യ സംഘടന (WHO) കടുത്ത ആശങ്ക രേഖപ്പെടുത്തി.
"ആരോഗ്യ കേന്ദ്രങ്ങൾ യുദ്ധലക്ഷ്യങ്ങളല്ല" എന്ന് വ്യക്തമാക്കിയ ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥാനോം ഗെബ്രിയേസസ്, അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കനുസൃതമായി ആശുപത്രികൾ സംരക്ഷിക്കപ്പെടണമെന്ന് അറിയിച്ചു.
ടെഹ്‌റാനിലെ ബോംബാക്രമണത്തിനിടെ ആശുപത്രിക്ക് നാശനഷ്ടങ്ങൾ സംഭവിച്ചുവെന്ന റിപ്പോർട്ടുകൾ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന വിശദമായ അന്വേഷണം നടത്തിവരികയാണ്.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കത്തിൻ്റെ രണ്ടാം ദിവസമാണ് ഗാന്ധി ഹോസ്പിറ്റലിന് നേരെ ആക്രമണമുണ്ടായത്. നോർത്തേൺ ടെഹ്‌റാനിലെ ആശുപത്രി സമുച്ചയത്തിന് നേരെ നടന്ന ആക്രമണത്തിൽ കെട്ടിടത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്.
ആശുപത്രിയിൽ നിന്ന് രോഗികളെ ഒഴിപ്പിക്കുന്നതിൻ്റെയും ചിന്നിച്ചിതറിയ ജനൽചില്ലുകളുടെയും ദൃശ്യങ്ങൾ ഇറാനിയൻ വാർത്താ ഏജൻസികൾ പുറത്തുവിട്ടു. പിഞ്ചുകുഞ്ഞുങ്ങളുമായി വാർഡുകളിൽ നിന്ന് നഴ്സുമാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടുന്ന ദൃശ്യങ്ങൾ വലിയ പരിഭ്രാന്തിയാണ് പരത്തിയത്. ആക്രമണത്തെത്തുടർന്ന് ടെഹ്‌റാനിലുടനീളം വൻ സ്ഫോടനങ്ങൾ തുടരുകയാണ്.
The state-run Press TV reported that US-Israeli airstrikes hit Gandhi Hospital in the Iranian capital Tehran, causing massive destructionNurses transferred newborns to another hospital after earlier strikes on Iran’s state television headquarters https://t.co/iHvrKJPC4k pic.twitter.com/27wRD68y1a
— Anadolu English (@anadoluagency) March 1, 2026
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
