ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൻ്റെ ആസ്ഥാനം തകർത്ത് യുഎസ് സൈന്യം

MARCH 1, 2026, 8:42 PM

വാഷിംഗ്‌ടൺ : ഇറാൻ്റെ പരമാധികാര സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൻ്റെ (ഐ.ആർ.ജി.സി) ടെഹ്‌റാനിലെ ആസ്ഥാനം തകർത്ത് യുഎസ് സൈന്യം. 

തിങ്കളാഴ്ച നടന്ന ഈ വൻ സൈനിക നീക്കത്തെ "പാമ്പിൻ്റെ തലയറുക്കുന്നതിന്" തുല്യമായ നടപടിയെന്നാണ് അമേരിക്ക വിശേഷിപ്പിച്ചത്. കഴിഞ്ഞ 47 വർഷത്തിനിടെ ആയിരത്തിലധികം അമേരിക്കക്കാരുടെ മരണത്തിന് ഐ.ആർ.ജി.സി ഉത്തരവാദികളാണെന്നും, ഇന്നലെ നടത്തിയ വിപുലമായ ആക്രമണത്തിലൂടെ ഈ സംഘടനയുടെ ആസ്ഥാനത്തെ പൂർണ്ണമായും നിഷ്ക്രിയമാക്കിയെന്നും യുഎസ് സെൻട്രൽ കമാൻഡ് (സെൻ്റ്കോം) ഔദ്യോഗികമായി അറിയിച്ചു.

1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാന്റെ ഭരണസംവിധാനത്തിന് സംരക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഐ.ആർ.ജി.സി, പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. 

vachakam
vachakam
vachakam

ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തിയാണ് അമേരിക്കയെന്നും ഐ.ആർ.ജി.സിക്ക് ഇനി ഒരു ആസ്ഥാനമില്ലെന്നും യുഎസ് സൈന്യം വ്യക്തമാക്കി. യുദ്ധക്കപ്പലിൽ നിന്നും തൊടുത്തുവിട്ട മിസൈൽ കെട്ടിട സമുച്ചയങ്ങളെ നിമിഷനേരം കൊണ്ട് തകർക്കുന്നതിൻ്റെ ദൃശ്യങ്ങൾ സെൻ്റ്കോം പുറത്തുവിട്ടിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam