സ്ഥാനമേറ്റ് 26 ദിവസം മാത്രം; അപ്രതീക്ഷിത രാജി പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർന്യു

OCTOBER 6, 2025, 4:47 AM

പാരിസ്: സ്ഥാനമേറ്റ് 26ാം ദിവസം അപ്രതീക്ഷിത രാജി പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർന്യു രംഗത്ത്. പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോയ്ക്ക് ഇദ്ദേഹം രാജിക്കത്ത് നൽകിയത്. 

അതേസമയം കഴിഞ്ഞ മന്ത്രിസഭയിലെ ഒട്ടു മിക്ക അംഗങ്ങളെയും നിലനിർത്തിയ കോർന്യുവിന്റെ നടപടിക്കെതിരെ ഭരണകക്ഷിക്ക് ഉള്ളിൽ നിന്ന് തന്നെ പ്രതിഷേധം ഉയർന്നിരുന്നു. ദേശീയ അസംബ്ലിയിലെ പല പാർട്ടികളും മന്ത്രിസഭയ്ക്ക് എതിരെ വോട്ട് ചെയ്യുമെന്ന് ഭീഷണിയും മുഴക്കിയിരുന്നു. ഇതിന് പിന്നാലെ ആണ് രാജി എന്നതാണ് ശ്രദ്ധേയം.

രണ്ട് വർഷത്തിനിടെ ഫ്രാൻസിൽ അധികാരമേറ്റ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു ഇദ്ദേഹം. സെപ്തംബർ ആദ്യമാണ് ലെ കോർനു അധികാരത്തിലെത്തിയത്. എന്നാൽ പുതിയ മന്ത്രിസഭയിൽ രാജ്യത്തെ പ്രമുഖരായ മുൻ മന്ത്രിസഭയിലെ അംഗങ്ങളായവരെ തന്നെ നിലനിർത്തിയതോടെയാണ് അദ്ദേഹത്തിനും പുറത്തേക്ക് പോകേണ്ടി വന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam