രക്തത്തില്‍ അണുബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തായ്‌ലന്‍ഡ് മുന്‍ രാജ്ഞി സിരികിത് കിറ്റിയാകര അന്തരിച്ചു. 93 വയസായിരുന്നു. ബാങ്കോക്കിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ ഏറെ ജനശ്രദ്ധയാര്‍ജിച്ച സിരികിത് ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് കുറച്ചു വര്‍ഷങ്ങളായി പൊതുമധ്യത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
കംബോഡിയന്‍ അഭയാര്‍ത്ഥികളെ സഹായിക്കുന്നതും രാജ്യത്തെ വനങ്ങളുടെ നശീകരണം തടയുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധാലുവായിരുന്നു സിരികിറ്റ്.സിരികിറ്റിന്റെ ജന്മദിനമായ ആഗസ്ത് 12 തായ്‌ലന്‍ഡില്‍ മാതൃ ദിനമായാണ് ആചരിക്കുന്നത്. തായ് രാജകുടുംബാംഗങ്ങള്‍ ഒരു വര്‍ഷം ദുഃഖം ആചരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
