ആദ്യത്തെ സ്‌കൈഡൈവര്‍ ഫെലിക്‌സ് ബോംഗാര്‍ട്ട്‌നര്‍ പാരാഗ്ലൈഡിംഗ് അപകടത്തില്‍ മരിച്ചു

JULY 17, 2025, 6:56 PM

മിലാന്‍: ആദ്യത്തെ സ്‌കൈഡൈവര്‍ ഫെലിക്‌സ് ബോംഗാര്‍ട്ട്‌നര്‍ പാരാഗ്ലൈഡിംഗ് അപകടത്തില്‍ മരിച്ചു. ഒരു ദശാബ്ദത്തിന് മുമ്പ് സ്ട്രാറ്റോസ്ഫിയറിലൂടെ 24 മൈല്‍ ചാട്ടത്തില്‍ ശബ്ദ വേഗതയേക്കാള്‍ വേഗത്തില്‍ പതിച്ച ആദ്യത്തെ സ്‌കൈഡൈവര്‍, അത്ലറ്റ് ഫെലിക്‌സ് ബോംഗാര്‍ട്ട്‌നറാണ് മരിച്ചത്. ഇറ്റലിയുടെ കിഴക്കന്‍ തീരത്ത് വ്യാഴാഴ്ച ഉണ്ടായ ഒരു അപകടത്തിലാണ് അദ്ദേഹം മരണപ്പെട്ടതന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അദ്ദേഹത്തിന് 56 വയസ്സായിരുന്നു.

പോര്‍ട്ടോ സാന്റ് എല്‍പിഡിയോ നഗരത്തിലെ ഒരു നീന്തല്‍ക്കുളത്തിന്റെ വശത്തേക്ക് ഒരു പാരാഗ്ലൈഡര്‍ ഇടിച്ചുകയറിയതായി ഇറ്റാലിയന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ പറഞ്ഞു. നഗരത്തിലെ മേയര്‍ മാസിമിലിയാനോ സിയാര്‍പെല്ല ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ബോംഗാര്‍ട്ട്‌നറുടെ മരണം സ്ഥിരീകരിച്ചു.

''ആഗോള പ്രാധാന്യമുള്ള, ധൈര്യത്തിന്റെയും അങ്ങേയറ്റത്തെ പറക്കലിനോടുള്ള അഭിനിവേശത്തിന്റെയും പ്രതീകമായ ഫെലിക്‌സ് ബോംഗാര്‍ട്ട്‌നറുടെ ദാരുണമായ തിരോധാനം ഞങ്ങളുടെ സമൂഹത്തെ വളരെയധികം ദുഖത്തിലാഴ്ത്തി.''- മേയര്‍ പറഞ്ഞു. 'ഫിയര്‍ലെസ് ഫെലിക്‌സ്' എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam