ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മോഗ്ബസാറില്‍ സ്വാതന്ത്രസമര സേനാനികളുടെ സ്മാരകത്തിന് മുമ്പിലുള്ള ഫ്‌ളൈ ഓവറിന് താഴെ ആണ് സ്‌ഫോടനം ഉണ്ടായത്. നിരവധി പേര്‍ ദിവസവും സന്ദര്‍ശിക്കുന്ന സ്ഥലമാണ് ഇത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ഫ്‌ളൈ ഓവറിന് മുകളില്‍നിന്ന് താഴേക്ക് സ്‌ഫോടക വസ്തുക്കള്‍ എറിയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സിയാം എന്ന് പേരുള്ളയാളാണ് കൊല്ലപ്പെട്ടതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. സ്വകാര്യ ഫാക്ടറിയിലെ ജോലിക്കാരനായിരുന്നു സിയാം. സ്‌ഫോടനം നടക്കുന്ന സമയത്ത് ഇദ്ദേഹം പ്രദേശത്തുണ്ടായിരുന്നതായി കുടുബാംഗങ്ങള്‍ പറയുന്നു.
സ്‌ഫോടനം നടന്നതിന് പിന്നാലെ പ്രദേശത്ത് പരിഭ്രാന്തി പടര്‍ന്നു. തുടര്‍ന്ന് പൊലീസ് സംഭവസ്ഥലം വളഞ്ഞു. സ്‌ഫോടക വസ്തുക്കള്‍ വലിച്ചെറിഞ്ഞതിന് പിന്നാലെ അക്രമികള്‍ ഓടി രക്ഷപ്പെട്ടതായാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
