'കുട്ടികളെ മുറികളില്‍ തനിച്ചാക്കരുത്, ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ വീഴരുത്'; അവധിക്കാല യാത്രക്കാര്‍ക്ക് ദുബായ് പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ്

JULY 5, 2026, 7:40 AM

ദുബായ്: വേനല്‍ക്കാല അവധി ആഘോഷിക്കാന്‍ വിദേശങ്ങളിലേക്ക് പോകുന്ന കുടുംബങ്ങള്‍ക്ക് കര്‍ശന സുരക്ഷാ നിര്‍ദേശങ്ങളുമായി ദുബായ് പൊലീസ് രംഗത്തെത്തി. യാത്രകളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ മാതാപിതാക്കള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും, അവധിക്കാലത്തെ ഉയര്‍ന്ന ഡിമാന്‍ഡ് മുതലെടുക്കുന്ന ഓണ്‍ലൈന്‍ യാത്രാ തട്ടിപ്പുകാരുടെ കെണിയില്‍ വീഴരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ദുബായ് പൊലീസ് ഹ്യൂമന്‍ റൈറ്റ്സ് ഡിപ്പാര്‍ട്ട്മെന്റിന് കീഴിലുള്ള ചൈല്‍ഡ് ആന്റ് വുമണ്‍ പ്രൊട്ടക്ഷന്‍ വിഭാഗമാണ് യുഎഇയിലെ സ്വദേശി-പ്രവാസി കുടുംബങ്ങള്‍ക്കായി ഈ പ്രധാന മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

മാതാപിതാക്കള്‍ സാധാരണയായി നിസാരമെന്ന് കരുതുന്ന പല കാര്യങ്ങളും വിദേശ രാജ്യങ്ങളില്‍ വലിയ കുറ്റകൃത്യമായി മാറിയേക്കാമെന്ന് പൊലീസ് ഓര്‍മ്മിപ്പിക്കുന്നു. ചില വിദേശ രാജ്യങ്ങളില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ നിയമങ്ങള്‍ വളരെ കര്‍ശനമായതിനാല്‍ കുട്ടികളെ അവഗണിക്കുന്നത് കടുത്ത നിയമനടപടികള്‍ക്ക് കാരണമാകും. അതിനാല്‍ നാട്ടിലോ വിദേശത്തോ ആകട്ടെ, കുട്ടികളെ ഹോട്ടല്‍ മുറികളിലോ ഹോളിഡേ അപ്പാര്‍ട്ട്മെന്റുകളിലോ ഒരു കാരണവശാലും തനിച്ചാക്കി പുറത്തുപോകരുതെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

വിനോദകേന്ദ്രങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും കുട്ടികളെ നിരന്തരം നിരീക്ഷിക്കണമെന്നും, തിരക്കേറിയ സ്ഥലങ്ങളില്‍ കുട്ടികളുമായി കൃത്യമായ ആശയവിനിമയം നിലനിര്‍ത്തേണ്ടത് മാതാപിതാക്കളുടെ നിയമപരവും ധാര്‍മ്മികവുമായ ഉത്തരവാദിത്തമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

കുട്ടികളുടെ സുരക്ഷ പോലെ തന്നെ യാത്രാ ബുക്കിങ്ങുകളിലും വലിയ ജാഗ്രത ആവശ്യമാണെന്ന് ദുബായ് പൊലീസ് ചൂണ്ടിക്കാണിക്കുന്നു. ആകര്‍ഷകമായ ഓഫറുകളും കുറഞ്ഞ നിരക്കിലുള്ള പാക്കേജുകളും വാഗ്ദാനം ചെയ്ത് വ്യാജ വെബ്സൈറ്റുകള്‍ വഴിയാണ് തട്ടിപ്പുകാര്‍ ആളുകളെ വലയിലാക്കുന്നത്. ലിമിറ്റഡ് ഓഫറുകള്‍ എന്ന് പറഞ്ഞ് ഉപഭോക്താക്കളെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കി പണം തട്ടിയെടുക്കുന്ന ശൈലിയാണ് ഇവര്‍ സ്വീകരിക്കുന്നത്.

കൃത്യമായ പരിശോധനകള്‍ നടത്താതെ ലിങ്കുകള്‍ വഴിയോ വ്യക്തിഗത അക്കൗണ്ടുകള്‍ വഴിയോ പണം കൈമാറരുതെന്നും, അംഗീകൃതവും ലൈസന്‍സുള്ളതുമായ ട്രാവല്‍ ഏജന്‍സികള്‍ വഴി മാത്രം ബുക്കിങ്ങുകള്‍ നടത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടു. പലരും പണം കൈമാറിയ ശേഷം എയര്‍പോര്‍ട്ടിലോ ഹോട്ടലിലോ എത്തുമ്പോള്‍ മാത്രമാണ് തങ്ങള്‍ തട്ടിപ്പിനിരയായ വിവരം അറിയുന്നത്. ഇത് വലിയ സാമ്പത്തിക നഷ്ടത്തിനൊപ്പം കുടുംബത്തിന്റെ മാനസിക സമാധാനവും യാത്രാ പ്ലാനുകളും പൂര്‍ണ്ണമായി തകര്‍ക്കുമെന്നും ദുബായ് പൊലീസ് ഓര്‍മിപ്പിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam