ഖാര്‍ത്തൂം: തെക്കന്‍ സുഡാനിലെ നഴ്സറി സ്‌കൂളില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ 43 കുട്ടികള്‍ ഉള്‍പ്പെടെ 79 പേര്‍ കൊല്ലപ്പെട്ടു. കോര്‍ഡോഫാന്‍ സംസ്ഥാനത്തെ കലോജിയിലാണ് സംഭവം. സുഡാനില്‍ വിമത സൈന്യമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസ് (ആര്‍എസ്എഫ്) ആണ് ആക്രമണത്തിന് പിന്നിലെന്ന് സുഡാന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
സുഡാനിലെ സാധാരണക്കാര്‍ക്കെതിരേ ഭീകരരായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് നടത്തുന്ന വംശഹത്യ അപലനീയമാണ്. 43 കുട്ടികളും ആറ് സ്ത്രീകളുമടക്കം 79 പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റവരെ സഹായിക്കാന്‍ സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ അവരെയും ആക്രമിച്ചെന്ന് മന്ത്രാലയം പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മാസമാണ് രക്തരൂഷിതമായ ഏറ്റുമുട്ടലിലൂടെ സര്‍ക്കാരിന്റെ അധീനതയില്‍ നിന്ന് പടിഞ്ഞാറന്‍ ഡാര്‍ഫര്‍ മേഖലയിലെ എല്‍-ഫാഷര്‍ നഗരം ആര്‍എസ്എഫ് പിടിച്ചെടുത്തത്. അതോടൊപ്പം തന്നെ കൂട്ടക്കൊലകളും അരങ്ങേറി. പതിനായിരക്കണക്കിനാളുകള്‍ ജീവനുംകൊണ്ട് പലായനം ചെയ്തു. വലിയ കൂട്ടക്കുഴിമാടങ്ങള്‍ ഒരുക്കിയാണ് ആര്‍എസ്എഫ് കൊല്ലപ്പെട്ടവരെ സംസ്‌കരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
