മോസ്‌കോയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം; വ്യോമപ്രതിരോധ സംവിധാനം തകര്‍ന്നു

AUGUST 23, 2025, 7:17 PM

മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം. റഷ്യന്‍ വ്യോമ പ്രതിരോധ സംവിധാനം ഡ്രോണുകളെ തകര്‍ത്തു.  മൂന്ന് മണിക്കൂറിനിടെ റഷ്യന്‍ വ്യോമ പ്രതിരോധ യൂണിറ്റുകള്‍ 32 ഡ്രോണുകള്‍ നശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. 

അതേസമയം ആരാണ് ഡ്രോണ്‍ ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല. ശനിയാഴ്ച മോസ്‌കോയിലേക്ക് പറന്നുയര്‍ന്ന ഒരു ഡ്രോണ്‍ റഷ്യന്‍ വ്യോമ പ്രതിരോധ സേന വെടിവച്ചിട്ടതായും, വിദഗ്ദ്ധര്‍ തകര്‍ന്നുവീണ ഭാഗങ്ങള്‍ പരിശോധിച്ചുവരികയാണെന്നും മോസ്‌കോ മേയര്‍ സെര്‍ജി സോബിയാനിന്‍ പറഞ്ഞു. 

മുന്നറിയിപ്പിന്റെ ഭാഗമായി മോസ്‌കോ നഗരത്തിലേത് ഉള്‍പ്പെടെ വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചു. മോസ്‌കോയുടെ കിഴക്കും ഇഷെവ്‌സ്‌ക്, നിഷ്‌നി നോള്‍വ്‌ഗൊറോഡ്, സമര, പെന്‍സ, ടാംബോവ്, ഉലിയാനോവ്‌സ്‌ക് എന്നീ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് നിര്‍ത്തിവച്ചിരിക്കുന്നത്. ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് റഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ വിമാനത്താവളത്തില്‍ ഒട്ടേറെ വിമാനങ്ങള്‍ വൈകിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam