ലണ്ടന്‍: അഫ്ഗാനിസ്ഥാനിലെ ബാഗ്രാം വ്യോമത്താവളത്തിന്റെ അധികാരം തിരിച്ചു പിടിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ താവളം താലിബാന് വിട്ടുകൊടുത്തതിന് ശേഷമാണ് യുഎസ് സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് 2021 ല്‍ പിന്‍വാങ്ങിയത്.
'ഞങ്ങള്‍ ആ താവളം തിരികെ പിടിക്കാന്‍ ശ്രമിക്കുകയാണ്. ഞങ്ങള്‍ക്ക് ആ താവളം തിരികെ വേണം'ബ്രിട്ടിഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമെറുമൊത്തുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.
ചൈന ബാഗ്രാം എയര്‍ബേസ് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനാലാണ് അവിടേക്ക് യു.എസ് സൈന്യത്തെ മടക്കി കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്ന് ട്രംപ് പറയുന്നു. ചൈനയുടെ വര്‍ധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കാന്‍ ബാഗ്രാമില്‍ ഒരു ചെറിയ സൈനിക കേന്ദ്രം നിലനിര്‍ത്തുമെന്ന് ട്രംപ് നേരത്തെയും വ്യക്തമാക്കിയിരുന്നു. യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങിയേക്കുമെന്ന സൂചനകളാണ് ട്രംപിന്റെ വാക്കുകളിലുള്ളത്.
അഫ്ഗാനല്ല, ചൈന കാരണമാണ് ഈ താവളം യുഎസിന് നിലനിര്‍ത്തേണ്ടി വരുന്നതെന്ന് ട്രംപ് പറഞ്ഞു. ചൈനയുടെ ആണവ കേന്ദ്രങ്ങള്‍ക്ക് സമീപമാണ് ഈ വ്യോമത്താവളം സ്ഥിതി ചെയ്യുന്നതെന്നും അതാണ് താവളത്തിന്റെ പ്രാധാന്യമെന്നും ട്രംപ് പറഞ്ഞു. ബാഗ്രാം വ്യോമത്താവളം വളരെക്കാലം യുഎസിന്റെ പ്രധാന സൈനിക താവളമായിരുന്നു. കാബൂളില്‍ നിന്ന് ഏകദേശം 40 കിലോമീറ്റര്‍ വടക്കാണ് ഈ താവളം സ്ഥിതി ചെയ്യുന്നത്. ചൈന, പാക്കിസ്ഥാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികളോട് ചേര്‍ന്നാണിത്.
2021ല്‍ നടത്തിയ പിന്‍വാങ്ങലിനിടെ താവളം യുഎസ് ഉപേക്ഷിച്ചത് തന്ത്രപരമായ പിശകായാണ് പല വിശകലന വിദഗ്ധരും കാണുന്നത്. യുഎസ് പിന്‍വാങ്ങലോടെ താവളം താലിബാന്റെ നിയന്ത്രണത്തിലായി. ഇതോടെ മേഖലയില്‍ ചൈനയുടെ സാന്നിധ്യവും താല്‍പര്യവും വര്‍ധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
