ലണ്ടൻ: ചാൾസ് മൂന്നാമൻ രാജാവിനെ കണ്ട് യു.കെ സന്ദർശനത്തിനെത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിൻഡ്‌സർ കൊട്ടാരത്തിൽ ആചാരപരമായ ഗാർഡ് ഓഫ് ഓണർ അദ്ദേഹം സ്വീകരിച്ചു. പരമ്പരാഗത ആഘോഷങ്ങളോടെയാണ് സ്വീകരണം നടന്നത്.
ബ്രിട്ടീഷ് സിംഹാസനത്തിന്റെ അടുത്ത അവകാശിയായ പ്രിൻസ് വില്യമും ഭാര്യ കാതറിനും പ്രസിഡന്റിനെയും പ്രഥമ വനിത മെലാനിയ ട്രംപിനെയും സ്വീകരിച്ചു.
ട്രംപിന്റെ യുകെയിലേക്കുള്ള രണ്ടാമത്തെ ചരിത്ര സന്ദർശനമാണിത്. ട്രംപിനെ സ്വീകരിക്കുന്ന ചടങ്ങിൽ ഏകദേശം 120 കുതിരകളും 1,300 സൈനികരും അണിനിരന്നു.
ചാള്‍സ് രാജാവ് മാന്യനായ ഒരു വ്യക്തിയാണെന്ന് യാത്രയ്ക്ക് മുന്നോടിയായി ട്രംപ് പ്രതികരിച്ചിരുന്നു. ബ്രിട്ടണ്‍ സന്ദര്‍ശനം തനിക്ക് ലഭിക്കുന്ന ബഹുമതിയാണെന്നും ട്രംപ് പറഞ്ഞു.
യുകെയുമായി എനിക്ക് വളരെ നല്ല ബന്ധമാണുള്ളത്, വ്യാപാര കരാര്‍ അല്‍പം കൂടി മെച്ചപ്പെടുത്താന്‍ കഴിയുമോ എന്ന് ബ്രിട്ടണ്‍ പരിശോധിക്കുകയാണ്. അവരെ സഹായിക്കാന്‍ താന്‍ തയ്യാറാണെന്നും ട്രംപ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്