ലണ്ടന്‍: യുകെയില്‍ ജോലി ചെയ്യുന്നതിന് ഡിജിറ്റല്‍ ഐഡി നിര്‍ബന്ധമാക്കുമെന്ന് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍. നിയമവിരുദ്ധമായ കുടിയേറ്റം തടയാനുള്ള പദ്ധതികളുടെ ഭാഗമായാണ് നടപടി. പുതിയ ഡിജിറ്റല്‍ ഐഡി പദ്ധതി യുകെയില്‍ നിയമവിരുദ്ധമായി ജോലി ചെയ്യുന്നത് കൂടുതല്‍ കഠിനമാക്കുമെന്നും പൗരന്മാര്‍ക്ക് അനവധി പ്രയോജനങ്ങള്‍ ലഭിക്കുമെന്നും സ്റ്റാര്‍മര്‍ പറഞ്ഞു.
ഓരോ രാജ്യത്തിനും അതിന്റെ അതിര്‍ത്തികളില്‍ നിയന്ത്രണം ആവശ്യമാണ് . നമ്മുടെ രാജ്യത്ത് ആരാണുള്ളതെന്ന് നമ്മള്‍ അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷിതമായ അതിര്‍ത്തിയും നിയന്ത്രിത കുടിയേറ്റവും ന്യായമായ ആവശ്യങ്ങളാണ്, ഈ സര്‍ക്കാര്‍ അത് കേള്‍ക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു. ഡിജിറ്റല്‍ ഐഡി യുകെയ്ക്ക് ഒരു വലിയ അവസരമാണ്. ഇത് ഈ രാജ്യത്ത് നിയമവിരുദ്ധമായി ജോലി ചെയ്യുന്നത് കൂടുതല്‍ കഠിനമാക്കുകയും നമ്മുടെ അതിര്‍ത്തികള്‍ കൂടുതല്‍ സുരക്ഷിതമാക്കുകയും ചെയ്യും. കൂടാതെ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിന് നിങ്ങളുടെ ഐഡന്റിറ്റി തെളിയിക്കാന്‍ കഴിയുന്നത് പോലുള്ള എണ്ണമറ്റ പ്രയോജനങ്ങള്‍ സാധാരണ പൗരന്മാര്‍ക്ക് നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാന്‍ കഴിയാത്തവര്‍ക്കും ഈ പദ്ധതി പ്രയോജനകരമാണെന്ന് ഉറപ്പാക്കും. ഈ വര്‍ഷം അവസാനം ഇതുസംബന്ധിച്ചുള്ള കൂടിയാലോചന ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം ആദ്യം പാര്‍ലമെന്റില്‍ നിയമം അവതരിപ്പിച്ചേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്