പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ ഗള്‍ഫിൽ നടക്കാനിരിക്കുന്ന എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെച്ചേക്കും. ഇതുസംബന്ധിച്ച് ആവശ്യവുമായി ഗള്‍ഫിലെ പരീക്ഷ കോര്‍ഡിനേറ്റര്‍ സംസ്ഥാന സര്‍ക്കാരിന് കത്ത് നൽകി.
അഞ്ചാം തീയതി നടക്കേണ്ട എസ്എസ്എൽസി പരീക്ഷയും അഞ്ച്, ആറ്, ഏഴ് തീയതികളിലെ പ്ലസ്ടു പരീക്ഷകളും മാറ്റാനാണ് ആലോചിക്കുന്നത്. പരീക്ഷ മാറ്റിവെക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടാകും. ഗള്‍ഫിൽ പിന്നീട് പ്രത്യേകം ചോദ്യപ്പേപ്പര്‍ വെച്ച് പരീക്ഷ നടത്താനാണ് ആലോചിക്കുന്നത്.
സാധാരണ കേരളത്തിൽ നടക്കുന്ന അതേ ദിവസം തന്നെയാണ് ഗള്‍ഫിലെ സ്കൂളുകളിലും പരീക്ഷ നടക്കാറുള്ളത്. സംഘര്‍ഷ സാഹചര്യത്തിൽ ഗള്‍ഫിലെ പരീക്ഷ മാറ്റിവെക്കുന്ന കാര്യമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.അതേസമയം, കേരളത്തിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഖത്തറിലെ ഗ്യാസ് ഹബ്ബിൽ വൻ സ്ഫോടനം; ഇറാന്റെ മിസൈൽ ആക്രമണത്തിൽ കത്തിയമർന്ന് റാസ്
ഇറാൻ പരമോന്നത നേതാവ് മോജ്താബ ഖമേനിയുടെ മുഖത്തിന് ഗുരുതര പരിക്ക്; വൈമാരിക ആക്രമണത്തിൽ
ഇന്ത്യൻ കപ്പലുകളെ കടത്തിവിടാൻ 20 ലക്ഷം ഡോളർ; ഹോർമുസ് കടലിടുക്കിൽ വൻ പിടിച്ചുപറി
ഇറാൻ-അമേരിക്ക ചർച്ചകൾ ഇസ്ലാമാബാദിൽ; ലോകം ഉറ്റുനോക്കുന്ന അഞ്ച് പ്രധാന നിബന്ധനകൾ പുറത്ത്