ബസില്‍ സ്‌ഫോടനം: കൊളംബിയയില്‍ അഞ്ച് കുട്ടികളടക്കം 13 പേര്‍ മരിച്ചു; ഭീകരാക്രമണമെന്ന് സൈന്യം

APRIL 26, 2026, 7:47 AM

ബൊഗോട്ട: തെക്കുപടിഞ്ഞാറന്‍ കൊളംബിയയില്‍ ബസിനുള്ളില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് അഞ്ച് കുട്ടികളടക്കം 13 പേര്‍ കൊല്ലപ്പെട്ടു. 38 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പനാമെറിക്കന്‍ ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. കൊളംബിയന്‍ വിപ്ലവ സായുധ സേനയിലെ വിമത വിഭാഗമായ 'ജെയിം മാര്‍ട്ടിനെസ്' ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൈനിക മേധാവി ജനറല്‍ ഹ്യൂഗോ ലോപ്പസ് അറിയിച്ചത്.

മയക്കുമരുന്ന് കടത്ത് മേഖലകളുടെ നിയന്ത്രണത്തിനായി സായുധ സംഘങ്ങള്‍ തമ്മില്‍ നടത്തുന്ന മത്സരമാണ് അക്രമം വര്‍ദ്ധിക്കാന്‍ കാരണമെന്ന് അധികൃതര്‍ വിലയിരുത്തുന്നു. സംഭവത്തെ കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ ശക്തമായി അപലപിച്ചു. അതേസമയം സായുധ സംഘത്തിന്റെ നേതാവായ മര്‍ലോണിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു മില്യണ്‍ ഡോളറിലധികം പ്രതിഫലം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ മേഖലയില്‍ 26-ഓളം അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam