ഇറാൻ ഇനിയും വഴങ്ങിയില്ലെങ്കിൽ ഉപരോധം വേണം; യുഎന്നിനു കത്തെഴുതി മൂന്നു രാജ്യങ്ങൾ 

AUGUST 13, 2025, 8:49 PM

പാരീസ്: ഈ മാസം അവസാനത്തോടെ ആണവ ചർച്ചകൾക്ക് ഇറാൻ  സമ്മതം മൂളിയില്ലെങ്കിൽ  ഐക്യരാഷ്ട്രസഭ വീണ്ടും ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്ന് ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന. ഇത് വ്യക്തമാക്കാൻ മൂന്ന് രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ ഐക്യരാഷ്ട്രസഭയ്ക്ക് കത്തെഴുതി. 

യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനും യുഎൻ സുരക്ഷാ കൗൺസിലിനും അയച്ച കത്തിൽ, ടെഹ്‌റാൻ ഞങ്ങളുമായി സംസാരിക്കാൻ സമയപരിധി പാലിക്കുന്നില്ലെങ്കിൽ, ഇറാൻ ആണവായുധം വികസിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഞങ്ങളുടെ കൈവശമുള്ള എല്ലാ നയതന്ത്ര മാർഗങ്ങളും  ഉപയോഗിക്കാൻ മൂന്ന് യൂറോപ്യൻ ശക്തികളും പ്രതിജ്ഞാബദ്ധരാണെന്ന് കത്തിൽ പറയുന്നു.

അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായുള്ള (IAEA) സഹകരണം ഇറാൻ നിർത്തിവച്ചതിനെത്തുടർന്ന് വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലാണ് മുന്നറിയിപ്പ്. അതേസമയം തങ്ങളുടെ ആണവ പദ്ധതി സിവിലിയൻ ആവശ്യങ്ങൾക്കുള്ളതാണെന്ന് ഇറാൻ പറയുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam