ഒാങ് സാൻ സൂചിയെ ജയിലില്‍നിന്നു വീട്ടുതടങ്കലിലേക്കു മാറ്റി

APRIL 18, 2024, 5:49 AM

ബാങ്കോക്ക് : മ്യാൻമറിലെ മുൻ ഭരണാധികാരി ഒാങ് സാൻ സൂചിയെ ജയിലില്‍നിന്നു വീട്ടുതടങ്കലിലേക്കു മാറ്റി. ഉഷ്ണതരംഗത്തെത്തുടർന്നാണ് നടപടി.

കൊടും ചൂടിനെത്തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് എഴുപത്തിയെട്ടുകാരിയായ സൂചിയെ വീട്ടുതടങ്കലിലേക്കു മാറ്റിയത്. ജയിലില്‍ സൂചിയുടെ ആരോഗ്യനില തീർത്തും മോശമായിരുന്നു.

2021 ഫെബ്രുവരിയിലാണു സൂചിയെ സൈന്യം തടവിലാക്കിയത്. 27 വർഷത്തെ തടവിനാണ് സൂ ചിയെ ശിക്ഷിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

മുൻ പ്രസിഡന്‍റ് വിൻ മിയിന്‍റിനെയും ജയിലില്‍നിന്നു വീട്ടുതടങ്കലിലേക്കു മാറ്റി. മ്യാൻമറിലെ പരന്പരാഗത പുതുവർഷ അവധിയുടെ ഭാഗമായി ഇന്നലെ 3,000 തടവുകാരെ വിട്ടയച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam