ലൈബീരിയയില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് 40 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 80ലേറെ പേര്‍ക്ക് പരിക്കേറ്റു എന്നാണ് പുറത്തു വരുന്ന വിവരം.
തലസ്ഥാനമായ മണ്‍റോവിയയില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെ റ്റൊറ്റോറ്റ ടൗണിലെ റോഡിലൂടെ സഞ്ചരിക്കവെ ടാങ്കര്‍ തെന്നിമറിയുകയായിരുന്നു. ടാങ്കറില്‍ നിന്ന് പുറത്തേക്കൊഴുകിയ ഇന്ധനം ശേഖരിക്കാൻ ആളുകള്‍ ഓടിക്കൂടിയതിന് പിന്നാലെയാണ് പൊട്ടിത്തെറിയുണ്ടായത്.
മരിച്ചവരില്‍ കുട്ടികളും ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. പലരുടെയും മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധമായി എന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. അതേസമയം അപകടത്തിലേക്ക് നയിച്ച കാരണം ഇതുവരെ വ്യക്തമല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്