കാഠ്മണ്ഡു: സര്‍ക്കാരിനെ വീഴ്ത്തിയ പ്രക്ഷോഭത്തിന് ശേഷം നേപ്പാളിലെ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും ഓഫിസ് പോലുമില്ലാതെ ദുരിതത്തില്‍. അക്രമങ്ങളില്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പലതും കത്തിയമരുകയായിരുന്നു. ഉപയോഗിക്കാനാകാത്തവിധം അവയ്ക്കു കേടു പറ്റി. പ്രധാന സ്ഥാപനങ്ങളും വകുപ്പുകളും ടെന്റുകള്‍ കെട്ടിയാണ് ഓഫിസാക്കി പ്രവര്‍ത്തിക്കുന്നത്.
കെട്ടിടത്തിന് ഉണ്ടായ കേടുപാട് മാത്രമല്ല പ്രശ്‌നം. സുപ്രധാന ഫയലുകള്‍, കംപ്യൂട്ടറുകള്‍, മറ്റ് ഉപകരണങ്ങള്‍ തുടങ്ങിയവയെല്ലാം നശിച്ചു. അവശ്യ സേവനങ്ങളും മുടങ്ങുന്ന അവസ്ഥയാണിപ്പോള്‍. പ്രധാനമന്ത്രിയുടെ ഓഫിസായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പ്രക്ഷോഭകാരികള്‍ തീ വച്ചു നശിപ്പിച്ചതിനാല്‍ ആഭ്യന്തര മന്ത്രാലയ വളപ്പിലാണ് ആ ഓഫിസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
പുതിയ ആഭ്യന്തര മന്ത്രാലയത്തിനുള്ള കെട്ടിടത്തിന്റെ നിര്‍മാണം നടക്കുന്നതേ ഉള്ളൂ. പ്രധാനമന്ത്രിയുടെ ഓഫിസാക്കാന്‍ കെട്ടിടം വിട്ടുകൊടുക്കേണ്ടി വന്നതിനാല്‍, കിട്ടിയ സാധനങ്ങളെല്ലാം പെറുക്കിക്കൂട്ടി പുതിയൊരിടത്തേക്ക് നീങ്ങാനുള്ള ഒരുക്കത്തിലാണ് ആഭ്യന്തര മന്ത്രാലയം. സുപ്രീം കോടതി വരെ ടെന്റിലാണ് പ്രവര്‍ത്തിക്കുന്നത്. പൊലീസ് പഴയ ഓഫിസ് കെട്ടിടങ്ങളില്‍ത്തന്നെ തുടരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്