ഗാസസിറ്റി: തെക്കന്‍ ഗാസയില്‍ ഹമാസുകാരെന്ന് സംശയിക്കുന്നവര്‍ ഒരു സഹായ ട്രക്ക് കൊള്ളയടിച്ചു. ഡ്രോണ്‍ ദൃശ്യങ്ങള്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡാണ് (സെന്റ്കോം) പുറത്തുവിട്ടത്.
ഒക്ടോബര്‍ 31-ന് വടക്കന്‍ ഖാന്‍ യൂനിസിന് സമീപമാണ് സംഭവം നടന്നത്. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ നിരീക്ഷിക്കുകയായിരുന്നു ഒരു അമേരിക്കന്‍ ങഝ9 ഡ്രോണിലാണ് ഈ ദൃശ്യം പതിഞ്ഞത്.
'ഖാന്‍ യൂനിസിലെ ഗാസക്കാര്‍ക്ക് അന്താരാഷ്ട്ര സഹായം എത്തിക്കുന്ന വാഹന വ്യൂഹത്തിന്റെ ഭാഗമായി സഞ്ചരിക്കുകയായിരുന്ന ട്രക്ക്, ഹമാസ് പ്രവര്‍ത്തകര്‍ എന്ന് സംശയിക്കുന്നവര്‍ കൊള്ളയടിക്കുന്നത് യുഎസ് നേതൃത്വത്തിലുള്ള സിവില്‍-മിലിട്ടറി കോര്‍ഡിനേഷന്‍ സെന്റര്‍ (സിഎംസിസി) നിരീക്ഷിച്ചു'സെന്റ്കോം എക്‌സില്‍ കുറിച്ചു.
ഡ്രൈവറെ റോഡിന്റെ മീഡിയനിലേക്ക് മാറ്റിയ ശേഷം അദ്ദേഹത്തെ ആക്രമിച്ച് ട്രക്കും അതിലുണ്ടായിരുന്ന വസ്തുക്കളും മോഷ്ടിച്ചു. ഡ്രൈവറുടെ ഇപ്പോഴത്തെ നിലയെക്കുറിച്ച് വിവരമില്ലെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പറയുന്നു. കൊള്ളയടിക്കപ്പെട്ട ട്രക്ക്, യുഎസിന്റെ അന്താരാഷ്ട്ര പങ്കാളികളില്‍ നിന്ന് ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്ന ഒരു വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നു.
ഏകദേശം 40 രാജ്യങ്ങളില്‍ നിന്നും അന്താരാഷ്ട്ര സംഘടനകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു കേന്ദ്രം യുഎസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗാസയിലേക്കുള്ള മാനുഷിക, ലോജിസ്റ്റിക്കല്‍, സുരക്ഷാ സഹായങ്ങള്‍ ഏകോപിപ്പിക്കുകയും യുദ്ധാനന്തര സ്ഥിരതയ്ക്ക് മേല്‍നോട്ടം വഹിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
