ദോഹക്ക് പിന്നാലെ യെമനിലും ഇസ്രായേൽ ആക്രമണം; ഒമ്പത് മരണം, 118 പേർക്ക് പരിക്ക്

SEPTEMBER 10, 2025, 7:43 PM

സന: യമൻ തലസ്ഥാനമായ സനയിലും വടക്കൻ അൽ-ജാവ്ഫ് ഗവർണറേറ്റിലും ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഒമ്പത് പേർ കൊല്ലപ്പെട്ടതായി ഹൂതി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ഗാസയ്ക്ക് പുറത്തേക്ക് ഇസ്രായേൽ സൈനിക വ്യാപനത്തെത്തുടർന്ന് പ്രാദേശിക സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ ആക്രമണങ്ങൾ.

സെപ്റ്റംബർ 9 ന് ഖത്തറിലെ ദോഹയിൽ ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് യെമനിൽ ആക്രമണം.ഹൂതികളുടെ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്‌യ സാരി ആക്രമണങ്ങൾ സ്ഥിരീകരിച്ചു. 

vachakam
vachakam
vachakam

'നമ്മുടെ രാജ്യത്തിനെതിരെ ആക്രമണം നടത്തുന്ന ഇസ്രായേലി വിമാനങ്ങളെ നമ്മുടെ വ്യോമ പ്രതിരോധം നിലവിൽ തടയുന്നുണ്ട്' -എന്ന് അദ്ദേഹം കുറിച്ചു. തുടർന്നുള്ള ഒരു പോസ്റ്റിൽ, രാജ്യത്തിനെതിരായ സയണിസ്റ്റ് ആക്രമണത്തെ നേരിടുന്നതിനിടയിൽ വ്യോമ പ്രതിരോധത്തിന് നിരവധി ഉപരിതല-വ്യോമ മിസൈലുകൾ വിക്ഷേപിക്കാൻ കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.

ആക്രമണത്തിന്റെ ഭൂരിഭാഗവും പരാജയപ്പെടുത്താനായെന്നും അദ്ദേഹം പറഞ്ഞു. ഹൂതികൾ ഇസ്രായേൽ ലക്ഷ്യമാക്കി മിസൈലുകളും മറ്റും വിക്ഷേപിച്ച് നടത്തിയ ആവർത്തിച്ചുള്ള ആക്രമണങ്ങൾക്കുള്ള മറുപടിയായിട്ടാണ് നിലവിലെ ആക്രമണങ്ങളെന്നാണ് ഐ.ഡി.എഫിന്‍റെ വാദം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam