നി​യ​മ​സ​ഭാം​ഗ​ങ്ങ​ൾ​ക്ക് അ​ഞ്ചു​കോ​ടി ഭ​വ​ന അ​ല​വ​ൻ​സ്: ഇ​ന്തോ​നേ​ഷ്യ​യി​ൽ ജ​ന​ക്കൂ​ട്ടം പ്രാ​ദേ​ശി​ക പാ​ർ​ല​മെന്റി​ന് തീ​യി​ട്ടു; മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെട്ടു 

AUGUST 30, 2025, 7:56 PM

ജ​കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ൽ ജ​ന​ക്കൂ​ട്ടം സൗ​ത്ത് സു​ല​വേ​സി​യി​ലെ മ​കാ​സ​റി​ൽ പ്രാ​ദേ​ശി​ക പാ​ർ​ല​മെ​ന്റ് മ​ന്ദി​ര​ത്തി​ന് തീ​യി​ട്ടു. 
ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെയ്തു. നി​യ​മ​സ​ഭാം​ഗ​ങ്ങ​ൾ​ക്ക് അ​ഞ്ചു​കോ​ടി ഭ​വ​ന അ​ല​വ​ൻ​സ് ന​ൽ​കു​ന്ന​തി​നെ​തി​രെയാണ്  പ്ര​തി​ഷേതം.

നിരവധി കെ​ട്ടി​ട​ങ്ങ​ൾ അഗ്നിക്ക് ഇരയാക്കി. പലയിടത്തും ജനക്കൂട്ടം സു​ര​ക്ഷാ സേ​ന​യു​മാ​യി ഏ​റ്റു​മു​ട്ട​ി. 580 നി​യ​മ​സ​ഭാം​ഗ​ങ്ങ​ൾ​ക്കും ശ​മ്പ​ള​ത്തി​നു പു​റ​മെ പ്ര​തി​മാ​സം അ​ഞ്ചു​കോ​ടി രൂ​പ (3,075 യു.​എ​സ് ഡോ​ള​ർ) ഭ​വ​ന അ​ല​വ​ൻ​സ് ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ട് പുറത്തുവന്നതിനെ തുട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച​യാ​ണ് ജ​കാ​ർ​ത്ത​യി​ൽ പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം പ്രഖ്യാപി​ച്ച അ​ല​വ​ൻ​സ് ജ​കാ​ർ​ത്ത​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ വേ​ത​ന​ത്തി​ന്റെ 10 ഇ​ര​ട്ടി​യോ​ള​മാ​ണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam