ഹൈദരാബാദ്: സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ച 42 ഇന്ത്യൻ തീർഥാടകരിൽ 18 പേർ ഒരേ കുടുംബത്തിലുള്ളവർ.
ഒന്‍പത് കുട്ടികളടക്കം ഒരേ കുടുംബത്തിലെ മൂന്ന് തലമുറയിൽപ്പെട്ടവർ ഇതിൽ പെടും. ഹൈദരാബാദ് സ്വദേശികളായ ഇവർ ശനിയാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
"എൻ്റെ ഭാര്യാസഹോദരി, ഭാര്യാസഹോദരൻ, അവരുടെ മകൻ, മൂന്ന് പെൺമക്കൾ, പേരക്കുട്ടികൾ എന്നിവരാണ് (ഉംറയ്ക്ക്) പോയത്. എട്ട് ദിവസം മുൻപാണ് അവർ പോയത്. ഉംറ കഴിഞ്ഞ് അവർ മദീനയിലേക്ക് മടങ്ങുകയായിരുന്നു.
പുലർച്ചെ 1.30-ഓടെയാണ് അപകടമുണ്ടായത്. ബസ് പൂർണ്ണമായും കത്തിനശിച്ചു. അവർ ശനിയാഴ്ച മടങ്ങിയെത്തേണ്ടതായിരുന്നു," ദുരന്തത്തിൽപ്പെട്ടവരുടെ ബന്ധുവായ മുഹമ്മദ് ആസിഫ് എൻഡിടിവിയോട് പറഞ്ഞു.
ദുരന്തം സംഭവിക്കുന്നതിന് മുൻപ് വരെ തങ്ങൾ ബന്ധുക്കളുമായി നിരന്തരം സംസാരിച്ചിരുന്നുവെന്ന് ആസിഫ് പറഞ്ഞു. ഒരു കുടുംബത്തിലെ 18 പേർ - ഒന്‍പത് മുതിർന്നവരും ഒന്‍പത് കുട്ടികളും - മരിച്ചു. ഇത് താങ്ങാനാകാത്ത ദുരന്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മരിച്ചവരിൽ തൻ്റെ ബന്ധുക്കളായ നസറുദ്ദീൻ (70), ഭാര്യ അക്തർ ബീഗം (62), മകൻ സലാഹുദ്ദീൻ (42), പെൺമക്കളായ ആമിന (44), റിസ്വാന (38), ഷബാന (40) എന്നിവരും അവരുടെ കുട്ടികളുമുണ്ടെന്ന് ആസിഫ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
