സെന്റ് ജോൺസിൽ ആദ്യമായി മെഗാ മലയാളി സംഗീതവിരുന്ന്
സെന്റ് ജോൺസ്: ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിലെ മലയാളി സമൂഹത്തിന് ആവേശം പകരുന്ന വമ്പൻ സംരംഭവുമായി എൻഎൽ ബീറ്റ്‌സ്. പ്രമുഖ ഇവന്റ് കമ്പനിയായ ലെവിറ്റേറ്റ് അവതരിപ്പിക്കുന്ന 'റിമി ടോമി ലൈവ് കാനഡ' സംഗീത വിരുന്ന് ന്യൂഫിൻലൻഡിലെ ആദ്യ മലയാളി ഷോയായി മാറാനൊരുങ്ങുന്നു.
ഒക്ടോബർ 11ഞായറാഴ്ചയാണ് എൻഎൽ ബീറ്റ്‌സ് ഈ ഷോ എത്തിക്കുന്നത്. ന്യൂഫിൻലൻഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ മലയാളി സംഗീതവിനോദ പരിപാടി നടക്കുക.
പ്രാദേശിക മലയാളി സമൂഹത്തെ ഒന്നിപ്പിച്ച് സാംസ്‌കാരിക വേദിയിൽ മലയാളി സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം.
ഇവിടെയുള്ള മലയാളിസമൂഹത്തിന്റെ വളർച്ചയുടെ ആഘോഷം കൂടിയാകുമിതെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
വേദി വിവരങ്ങളും ടിക്കറ്റും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
