ഒട്ടാവ: ഇന്ത്യയുമായുള്ള സഹകരണ നീക്കങ്ങളില്‍ മികച്ച പുരോഗതിയെന്ന് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. വിവാദ പരസ്യവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ചൊടിപ്പിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ച വഴിമുട്ടിയിരുന്നു. ഇതിനിടെയാണ് മറ്റ് രാജ്യങ്ങളുമായി കൈകോര്‍ക്കാന്‍ കാനഡയുടെ ഊര്‍ജിത ശ്രമം.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടു കണ്ടില്ലെങ്കിലും മന്ത്രിതല ചര്‍ച്ചകള്‍ നടന്നെന്നും പുരോഗതിയുണ്ടെയെന്നുമാണ് കാര്‍ണി അറിയിച്ചത്. ആഭ്യന്തരമായി കരുത്താര്‍ജിക്കാനും യുഎസിനെ മാത്രം ആശ്രയിക്കുന്നത് അവസാനിപ്പിക്കാനുമാണ് ശ്രമം.
കൂടാതെ ചൈന, ഇന്തൊനീഷ്യ, ഫിലിപ്പീന്‍സ്, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളുമായും സഹകരണ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വിവാദ പരസ്യത്തില്‍ കാര്‍ണി ഖേദപ്രകടനം നടത്തിയെങ്കിലും ട്രംപ് ഇതുവരെ അയഞ്ഞിട്ടില്ലെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
