കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ചനിലയിൽ

JUNE 20, 2025, 3:34 AM

ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. കാൽഗറി യൂണിവേഴ്സിറ്റി വിദ്യാർഥിനി താന്യ ത്യാഗിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ്‌ ജനറലാണ് വ്യാഴാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചത്. ഡൽഹിയിലെ വിജയ് പാർക്ക് സ്വദേശിയാണ് താന്യ എന്നാണ് പുറത്തുവരുന്ന വിവരം.

താനിയയുടെ മരണത്തിൽ അനുശോചിക്കുന്നതായും കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുന്നതായും കോൺസുലേറ്റ് കുറിപ്പിൽ പറയുന്നു.

vachakam
vachakam
vachakam

അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും കുറിപ്പിൽ കോൺസുലേറ്റ് വ്യക്തമാക്കുന്നു.

താന്യയുടെ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും കാനഡയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. എന്നാൽ, ഹൃദയാഘാതംമൂലമാണ് താന്യ മരിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്തുകൊണ്ടുള്ള ഒരു എക്‌സ് പോസ്റ്റിൽ പറയുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam