കാനഡയിലെ സസ്‌കച്വാനിലെ കാട്ടുതീ നിയന്ത്രണത്തിലേക്ക് എത്തിയതിനാൽ, ഈ ആഴ്ച വീടുകളിലേക്ക് മടങ്ങാനൊരുങ്ങി തീ അണക്കാൻ സഹായത്തിനായി എത്തിയ സൈനിക അഗ്നിശമന സേനകൾ. ജൂലൈയിൽ, വടക്കൻ സസ്‌കച്വാനിലെ വൻ തീപിടിത്തങ്ങളെ ചെറുക്കാൻ ഏകദേശം 300 സൈനികർ എത്തിയിരുന്നു. അവർ ഓസ്‌ട്രേലിയ, മെക്സിക്കോ, മറ്റ് കാനഡൻ പ്രവിശ്യകൾ തുടങ്ങിയിടങ്ങളിൽ നിന്നെത്തിയ സംഘങ്ങളോടൊപ്പം പ്രവർത്തിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ബുധനാഴ്ചയോടെ, ഏകദേശം 200 സൈനികർ സ്വന്തം ബേസുകളിലേക്ക് മടങ്ങി. ശേഷിക്കുന്നവർ വെള്ളിയാഴ്ച രാവിലെ മടങ്ങും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. മറ്റ് പ്രവിശ്യകളിൽ നിന്നുള്ള സഹായസംഘങ്ങളും മടങ്ങുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
"ഇനി വീണ്ടും സൈന്യത്തെ വിളിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ എന്നും നമ്മുടെ പ്രാദേശിക അടിയന്തര (Type 3) ഫയർഫൈറ്റർമാരെ ആശ്രയിച്ച് തീ നിയന്ത്രിക്കുന്ന പ്രവർത്തനം തുടരും" എന്ന് SPSA വൈസ്-പ്രസിഡന്റ് സ്റ്റീവ് റോബർട്സ് വ്യക്തമാക്കി.
2025-ലെ കാട്ടുതീ സസ്‌കച്വാനിലെ ഈ വർഷങ്ങളിലെ ഏറ്റവും വലിയ വെല്ലുവിളി ആയിരുന്നു. നിരവധി ആളുകളെ ഒഴിപ്പിക്കേണ്ടി വന്നു. 2015-ലെ ഇത്തരത്തിലുള്ള വലിയ തോതിലുള്ള ഒഴിപ്പിക്കലിനോട് താരതമ്യപ്പെടുത്താവുന്ന അതേ തരത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നു. മെയ് മുതൽ 33 ഒഴിപ്പിക്കൽ ഉത്തരവുകൾ നൽകിയിട്ടുണ്ട് (2024-ൽ വെറും 2 ആയിരുന്നു). ഇപ്പോൾ എല്ലാം പിൻവലിച്ചു. സംസ്ഥാനതലത്തിലുള്ള fire ban എടുത്തുകളഞ്ഞിട്ടുണ്ട്, പക്ഷേ ചില മുനിസിപ്പാലിറ്റികളിലെ പ്രാദേശിക നിരോധനങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
എന്നാൽ 49 ഇടങ്ങളിൽ ഇപ്പോഴും തീപിടിത്തങ്ങൾ തുടരുകയാണ്. ഇവിടങ്ങളിൽ തീ അണയ്ക്കാൻ സാധിച്ചിട്ടില്ല.
Denare Beach-ൽ ഉണ്ടായ Wolf, Sturgeon Fire എന്നിവയാണ് ഇവ. എന്നാൽ ഇവയെല്ലാം ഇപ്പോൾ നിയന്ത്രണത്തിലാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്