ഇറാൻ യുദ്ധത്തിൽ കാനഡ പങ്കുചേരില്ല; പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗ്വിന്റി

MARCH 9, 2026, 9:53 PM

ഒട്ടാവ: ഇറാനിൽ അമേരിക്കയുടെയും ഇസ്രായേലിന്റെയും നേതൃത്വത്തിൽ നടക്കുന്ന സൈനിക നീക്കങ്ങളിൽ കാനഡ പങ്കാളിയാവില്ലെന്ന് പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗ്വിന്റി വ്യക്തമാക്കി. ഇറാനിലെ സൈനിക ഇടപെടലിനെ തള്ളിക്കളയാനാവില്ലെന്ന പ്രധാനമന്ത്രി മാർക്ക് കാർണിയുടെ പ്രസ്താവനക്ക് വിരുദ്ധമായാണ് പ്രതിരോധ മന്ത്രിയുടെ ഈ പുതിയ വിശദീകരണം.

തിങ്കളാഴ്ച ഒട്ടാവയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, വിഷയത്തിൽ കാനഡയുമായി ആരും കൂടിയാലോചനകൾ നടത്തിയിട്ടില്ലെന്ന് മക്ഗ്വിന്റി പറഞ്ഞു. "ഇറാനിലെ സാഹചര്യം അതീവ ഗുരുതരമാണെന്ന് ഞങ്ങൾക്കറിയാം. എന്നാൽ അമേരിക്കയോ ഇസ്രായേലോ നടത്തുന്ന നീക്കങ്ങളെക്കുറിച്ച് കാനഡയോട് അഭിപ്രായം ചോദിച്ചിട്ടില്ല. ഈ യുദ്ധത്തിൽ കാനഡ പങ്കുചേർന്നിട്ടില്ല, ഇനി ചേരുകയുമില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാൻ ആക്രമണം നേരിടുന്ന ഗൾഫ് രാജ്യങ്ങളെ സഹായിക്കാൻ ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ നാറ്റോ സഖ്യകക്ഷികൾ സൈനിക സന്നാഹങ്ങൾ ഒരുക്കുന്നുണ്ടെങ്കിലും, കാനഡ അത്തരമൊരു തീരുമാനമെടുത്തിട്ടില്ല.പ്രധാനമന്ത്രി മാർക്ക് കാർണിയുടെ മലക്കംമറിച്ചിലിനെ പ്രതിപക്ഷ നേതാവ് പിയറി പൊയിലീവ് രൂക്ഷമായി വിമർശിച്ചു. കാനഡയുടെ വിദേശനയം ആശയക്കുഴപ്പത്തിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

vachakam
vachakam
vachakam

ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോളതലത്തിൽ ഇന്ധനവില വർധിക്കുന്നതും വളം ക്ഷാമം നേരിടുന്നതും കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഇറാനിലെ നിലവിലെ ഭരണകൂടത്തിന് പകരം ജനാധിപത്യപരമായ ഒരു ഭരണം വരണമെന്നാണ് ആഗ്രഹമെന്ന് പ്രതിപക്ഷ നേതാവ് പിയറി പൊയിലീവ് പറഞ്ഞെങ്കിലും, കാനഡയുടെ സൈനിക പങ്കാളിത്തത്തെക്കുറിച്ച് സർക്കാരിന് ലഭിച്ച വ്യക്തമായ അഭ്യർത്ഥനകൾ പൊതുജനങ്ങളുമായി പങ്കുവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നിലവിൽ മിഡിൽ ഈസ്റ്റിലുള്ള കനേഡിയൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവരെ നാട്ടിലെത്തിക്കുന്നതിനുമാണ് മുൻഗണന നൽകുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുദ്ധം ഉക്രെയ്‌നിനുള്ള സൈനിക സഹായത്തെ ബാധിക്കുമോ എന്ന കാര്യവും സൈനിക മേധാവികൾ നിരീക്ഷിച്ചു വരികയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam