ഓട്ടോ മേഖലയിൽ ആശങ്ക; ട്രഷറി സെക്രട്ടറി ഡോണൾഡ് ട്രംപിന്റെ താരിഫ് നയത്തെ കുറ്റപ്പെടുത്തി കാർ നിർമ്മാതാക്കളായ സ്റ്റെല്ലാന്റിസിന്റെ (Stellantis) ഉത്പാദനം കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരെ കാനഡ നിയമനടപടിക്ക് ഒരുങ്ങുന്നു. ജീപ്പ് കോംപസ് മോഡലിന്റെ ഉത്പാദനം കാനഡയിലെ ഒന്റാറിയോയിലുള്ള ബ്രാംപ്ടൺ പ്ലാന്റിൽ (Brampton plant) നിന്ന് യു.എസിലെ ഇല്ലിനോയിസിലേക്ക് മാറ്റാനുള്ള കമ്പനിയുടെ നീക്കമാണ് കാനഡയെ ചൊടിപ്പിച്ചത്.
യു.എസിൽ 13 ബില്യൺ ഡോളറിന്റെ (ഏകദേശം 1,08,000 കോടിയിലധികം ഇന്ത്യൻ രൂപ) വമ്പൻ നിക്ഷേപം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സ്റ്റെല്ലാന്റിസ് ഈ നിർണായക തീരുമാനം അറിയിച്ചത്.
സർക്കാർ നൽകിയ സാമ്പത്തിക സഹായം
കാനഡയിലെ ഉത്പാദന കേന്ദ്രങ്ങൾ നിലനിർത്തുന്നതിന് വേണ്ടി സ്റ്റെല്ലാന്റിസിന് ഫെഡറൽ സർക്കാരും ഒന്റാറിയോ പ്രവിശ്യാ സർക്കാരും ചേർന്ന് മുമ്പ് വലിയ സാമ്പത്തിക സഹായം നൽകിയിരുന്നു. ഈ സഹായം സ്വീകരിപ്പോൾ, ബ്രാംപ്ടൺ പ്ലാന്റ് ഉൾപ്പെടെയുള്ള തങ്ങളുടെ മുഴുവൻ കനേഡിയൻ ഉത്പാദന സാന്നിധ്യവും നിലനിർത്താമെന്ന് കമ്പനി കരാർ നൽകിയിരുന്നു.
'ഈ കരാറിലെ പ്രതിബദ്ധതകൾ പാലിക്കാതെ ഉത്പാദനം മാറ്റാനുള്ള നീക്കം അംഗീകരിക്കാനാവില്ല,' എന്ന് കനേഡിയൻ വ്യവസായ മന്ത്രി മെലാനി ജോളി സ്റ്റെല്ലാന്റിസ് സിഇഒയ്ക്ക് അയച്ച കത്തിൽ വ്യക്തമാക്കി. കമ്പനി തങ്ങളുടെ ബാധ്യതകളിൽ നിന്ന് വ്യതിചലിച്ചാൽ, കരാർ ലംഘനമായി കണക്കാക്കുകയും നിയമനടപടി ഉൾപ്പെടെയുള്ള എല്ലാ സാധ്യതകളും ഉപയോഗിച്ച് കമ്പനിയെ പൂർണ്ണമായി കണക്കിൽ കൊണ്ടുവരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
ട്രംപിന്റെ താരിഫുകൾ കാരണമായെന്ന് ആക്ഷേപം
സ്റ്റെസല്ലാന്റിസിന്റെ ഈ അപ്രതീക്ഷിത തീരുമാനത്തിന് പിന്നിൽ യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് കനേഡിയൻ ഉത്പന്നങ്ങൾക്ക് മേൽ പ്രഖ്യാപിച്ച ഉയർന്ന താരിഫ് (ചുങ്കം) നയമാണെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി ഉൾപ്പെടെയുള്ളവർ കുറ്റപ്പെടുത്തി.
ബ്രാംപ്ടൺ പ്ലാന്റിൽ ഏകദേശം 3,000 തൊഴിലാളികളുടെ ജോലിയെയാണ് ഈ നീക്കം പ്രതികൂലമായി ബാധിക്കുക.യു.എസിലെ നിക്ഷേപം വഴി ഇല്ലിനോയിസിൽ 3,300 പുതിയ ജോലികൾ സൃഷ്ടിക്കുമെന്നും സ്റ്റൊന്റിസ് അറിയിച്ചിട്ടുണ്ട്.
എങ്കിലും, കാനഡ തങ്ങൾക്ക് പ്രധാനപ്പെട്ട രാജ്യമാണെന്നും ഒന്റാറിയോയിലെ വിൻഡ്‌സർ പ്ലാന്റിൽ ഒരു പുതിയ ഷിഫ്റ്റ് കൂടി ചേർക്കാൻ പദ്ധതിയുണ്ടെന്നും ബ്രാംപ്ടൺ പ്ലാന്റിന്റെ ഭാവി സംബന്ധിച്ച് കനേഡിയൻ സർക്കാരുമായി ചർച്ച തുടരുമെന്നും സ്റ്റെല്ലാന്റിസ് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്