കാനഡയുടെ കനോല ഇറക്കുമതിയിൽ ചൈന ഏർപ്പെടുത്തിയ താരിഫ് കുറയ്ക്കാനുള്ള ചർച്ചകൾ ഫലപ്രദമാണെന്ന് കാനഡയുടെ വിദേശകാര്യ മന്ത്രി അനിത അനന്ദ് ബുധനാഴ്ച അറിയിച്ചു. പ്രതികരണം ഉണ്ടായത് പ്രധാനമന്ത്രി മാർക് കർണിയുടെ ചൈന ഔദ്യോഗിക സന്ദർശനത്തിന്റെ ആദ്യദിനത്തിലാണ്.
കഴിഞ്ഞ എട്ട് വർഷത്തിൽ ചൈന സന്ദർശിച്ച ആദ്യ കാനഡ പ്രധാനമന്ത്രി ആണ് കർണി, ബുധനാഴ്ച ആണ് കർണി ബീജിങ്ങിൽ എത്തിയത്. ബീജിങ്ങുമായുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്തുകയും, ട്രംപിന്റെ നയത്തിന്റെ സാഹചര്യത്തിൽ കാനഡയുടെ സാമ്പത്തിക നഷ്ടം തള്ളുകയുമാണ് സന്ദർശനത്തിന്റെ ലക്ഷ്യം എന്നാണ് ലഭിക്കുന്ന വിവരം.
2024-ൽ ഓട്ടാവാ ചൈനയിൽ നിർമ്മിച്ച ഇലക്ട്രിക് വാഹനങ്ങൾക്ക് 100% ടാരിഫ് ഏർപ്പെടുത്തിയിരുന്നു. ചൈന പ്രതിക്ഷേധമായി കനോല, കടൽ ഭക്ഷണ ഉത്പന്നങ്ങൾക്കും മറ്റ് കാർഷിക ഉൽപ്പന്നങ്ങൾക്കും ടാരിഫ് ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ ആണ് കൂടിക്കാഴ്ച നടന്നത്.
അതേസമയം “ചർച്ച ഫലപ്രദമായിരുന്നു, ഇപ്പോഴും ചർച്ച തുടരുന്നു. ഞങ്ങൾ കാനഡയിലെ എല്ലാ മേഖലയുടെയും നികുതി താൽപര്യങ്ങൾ പ്രതിനിധീകരിക്കുന്നു” എന്നാണ് വിദേശകാര്യ മന്ത്രി അനിത അനന്ദ് വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
