കാനഡ സെൻട്രൽ ബാങ്ക് പലിശനിരക്ക് 2.25% ആയി കുറച്ചു; വ്യാപാരയുദ്ധം മൂലമുള്ള സാമ്പത്തിക നാശം ധനനയം കൊണ്ട് തീർക്കാനാവില്ലെന്ന് മുന്നറിയിപ്പ്

OCTOBER 29, 2025, 9:26 PM

ഒട്ടാവാ: കാനഡാ സെൻട്രൽ ബാങ്ക് (Bank of Canada) ബുധനാഴ്ച പ്രധാന പലിശനിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് പലിശ 2.25 ശതമാനമായി കുറച്ചു. എന്നാൽ, അമേരിക്കൻ വ്യാപാരയുദ്ധം മൂലമുള്ള സാമ്പത്തിക നാശം ധനനയം കൊണ്ട് പൂർണ്ണമായി പരിഹരിക്കാൻ കഴിയില്ല എന്ന് ബാങ്ക് മുന്നറിയിപ്പും നൽകി.

“കാനേഡിയൻ സമ്പദ്‌വ്യവസ്ഥയിൽ ദൗർബല്യം തുടരുന്നതിനാലും, പണപ്പെരുപ്പം (inflation) 2 ശതമാനത്തിനടുത്ത് നിലനിൽക്കുമെന്ന പ്രതീക്ഷയോടെയും ആണ് ഈ തീരുമാനം എടുത്തത്” എന്നാണ് ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ചില മാസങ്ങളായി ഞങ്ങൾ ആവർത്തിച്ച് പറയുന്നത് ധനനയത്തിലൂടെ ടാരിഫ് മൂലമുള്ള സാമ്പത്തിക നാശം തിരുത്താൻ കഴിയില്ല എന്നതാണ് എന്ന് ബാങ്ക് ഗവർണർ ടിഫ് മാക്‌ലേം ഒട്ടാവയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

vachakam
vachakam
vachakam

അമേരിക്കൻ വ്യാപാരയുദ്ധം മൂലം കാനഡൻ സമ്പദ്‌വ്യവസ്ഥയിൽ ഉൽപ്പാദനച്ചെലവ് കൂടുകയും വരുമാനം കുറയുകയും ചെയ്തു. “ധനനയം ഈ സാഹചര്യത്തോട് ഇണങ്ങാൻ സഹായിച്ചാലും, സമ്പദ്‌വ്യവസ്ഥയെ മുൻ നിർത്തി ടാരിഫ് മുമ്പത്തെ നിലയിലേക്ക് തിരിച്ചെത്തിക്കാൻ കഴിയില്ല,” എന്നും അദ്ദേഹം പറഞ്ഞു. പണപ്പെരുപ്പം ബാങ്കിന്റെ 2 ശതമാന ലക്ഷ്യത്തിനടുത്തായി തുടർന്നാൽ, നിലവിലെ പലിശനിരക്ക് നിലനിർത്തും. പക്ഷേ സാമ്പത്തിക സ്ഥിതി മാറിയാൽ, ഞങ്ങൾ പ്രതികരിക്കാൻ തയ്യാറാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാങ്ക് ധനനയ റിപ്പോർട്ടും (Monetary Policy Report) അതോടൊപ്പം പുറത്തിറക്കി, വ്യാപാര സംഘർഷം കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ അടിസ്ഥാനതലത്തിൽ തന്നെ മാറ്റുകയാണ് എന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

അതേസമയം “പലിശനിരക്കുകൾ കുറച്ച് ആവശ്യകത കൂട്ടാൻ ശ്രമിക്കുന്നതിനിടെ, ഉൽപ്പാദന ശേഷിയെ മറികടക്കുന്ന ആവശ്യകത ഉയർന്നാൽ പണപ്പെരുപ്പം കൂടാൻ സാധ്യതയുണ്ട്” എന്ന് RBCയിലെ മുതിർന്ന സാമ്പത്തിക വിദഗ്ധയായ ക്ലെയർ ഫാൻ പറഞ്ഞു.

vachakam
vachakam
vachakam

ബാങ്ക് പലിശനിരക്ക് കുറച്ചതിനു പിന്നിലെ കാരണങ്ങളും വിശദീകരിച്ചു. അവ എന്തൊക്കെ എന്ന് നോക്കാം 

  • കാനഡയുടെ സമ്പദ്‌വ്യവസ്ഥ രണ്ടാം പാദത്തിൽ ചുരുങ്ങി, കയറ്റുമതി കുറഞ്ഞതും വ്യാപാര അനിശ്ചിതത്വം മൂലം ബിസിനസ് നിക്ഷേപങ്ങൾ കുറഞ്ഞതും കാരണമായി.
  • തൊഴിൽ വിപണിയും ദുർബലമാണ്, പല മേഖലകളിലും ജോലി നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
  • ഓട്ടോ, സ്റ്റീൽ, അലുമിനിയം, ടിംബർ പോലുള്ള ടാരിഫ് ബാധിത മേഖലകൾക്ക് കനത്ത ആഘാതം ഉണ്ടായതിനാൽ, വർഷത്തിന്റെ രണ്ടാം പകുതിയിൽ GDP വളർച്ച കുറവായിരിക്കും എന്ന് ബാങ്ക് പ്രവചിച്ചു.

കാനഡ മാന്ദ്യം ഒഴിവാക്കുമോ എന്ന് ചോദിച്ചപ്പോൾ, “സാമ്പത്തിക വളർച്ച ലഘുവായിരിക്കും, പക്ഷേ കാനഡക്കാരന് അത് നല്ലതായി തോന്നില്ല,” എന്നായിരുന്നു മറുപടി നൽകി.

അതേസമയം, ഉപഭോക്തൃ ചെലവും റിയൽ എസ്റ്റേറ്റ് നിക്ഷേപവും ഗവൺമെന്റ് ചെലവും നല്ല നിലയിൽ തുടരുന്നുവെന്നും, അതിനാൽ ഈ വർഷാവസാനം വരെ ആവശ്യകത നിലനിൽക്കും എന്നും ബാങ്ക് അറിയിച്ചു.

vachakam
vachakam
vachakam

പണപ്പെരുപ്പം ലക്ഷ്യത്തിനടുത്ത് തുടരുമെന്ന് ആണ് ബാങ്കിന്റെ പ്രതീക്ഷ. ബാങ്ക് വിലയിരുത്തുന്നത് അനുസരിച്ച്, താഴ്ന്ന സാമ്പത്തിക വളർച്ച വിലവർധന കുറയ്ക്കുന്നുവെങ്കിലും, ടാരിഫ് മൂലമുള്ള ചെലവുകൾ പണപ്പെരുപ്പ സമ്മർദ്ദം വർധിപ്പിക്കുന്നു. ഈ രണ്ടും പരസ്പരം സമന്വയിക്കുന്നതിനാൽ പണപ്പെരുപ്പം നിയന്ത്രണത്തിലുള്ളതായിരിക്കും.

“സാമ്പത്തിക വളർച്ചയും പണപ്പെരുപ്പവും നിലവിലെ പ്രവചനങ്ങൾക്കനുസൃതമായി നീങ്ങിയാൽ, നിലവിലെ പലിശനിരക്ക് ‘ശരിയായ നിലയിൽ’ തന്നെയാണ്” എന്ന് ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. “ഒരു മാസം മാത്രം വരുന്ന കണക്കുകൾ കൊണ്ട് തീരുമാനം മാറ്റില്ല. പ്രധാനമായ മാറ്റങ്ങൾ തെളിഞ്ഞാൽ മാത്രമേ സമീപനം മാറ്റൂ” എന്ന് മാക്‌ലേം ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു.

അതേസമയം ഇനി ധനനയത്തിൽ മാറ്റം വരുത്താനുള്ള പ്രധാന ഉത്തരവാദിത്തം സർക്കാരിനാണ്. ട്രേഡ് വാർ ബാധിച്ച മേഖലകളെ നേരിട്ട് പിന്തുണയ്ക്കേണ്ടത് ഫിസ്കൽ പോളിസിയാണ് എന്ന് ബാങ്ക് ഓഫ് മോൺട്രിയോളിലെ മുതിർന്ന സാമ്പത്തിക വിദഗ്ധൻ റോബർട്ട് കാവ്സിക് പ്രതികരിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam