കാനഡയുടെ സാമ്പത്തിക അവലോകനത്തെ ബാധിക്കുന്ന മുൻകാലത്ത് കാണാത്ത തരത്തിലുള്ള അപകടസാധ്യതകൾ എങ്ങനെ വിലയിരുത്തണമെന്നതിലാണ് ബാങ്ക് ഓഫ് കാനഡ ഇപ്പോൾ ശ്രദ്ധ നൽകുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ജനുവരി 28-ന് പ്രധാന ഓവർനൈറ്റ് പലിശനിരക്ക് 2.25 ശതമാനത്തിൽ നിലനിർത്താനുള്ള തീരുമാനത്തെ വിശദീകരിക്കുന്ന ചർച്ചാ രേഖ ഇക്കാര്യം വ്യക്തമാക്കുന്നു.
ബുധനാഴ്ച പുറത്തിറക്കിയ ചർച്ചാ രേഖയിൽ, ഭൂരാഷ്ട്ര രാഷ്ട്രീയ അസ്ഥിരത, കാനഡ–അമേരിക്ക–മെക്സിക്കോ കരാറിന്റെ (CUSMA) പുനഃപരിശോധന, കൂടാതെ വ്യാപാര തടസ്സങ്ങളോട് സമ്പദ്‌വ്യവസ്ഥ പൊരുത്തപ്പെടേണ്ട സാഹചര്യം, ഇതിലെ അപകടസാധ്യതകൾ, ഇവയുടെ പ്രാധാന്യം വിലയിരുത്തുന്നത് എത്രമാത്രം വെല്ലുവിളിയായിരുന്നുവെന്നും കേന്ദ്രബാങ്കിന്റെ ഭരണസമിതി അറിയിച്ചു.
“അനിശ്ചിതത്വം വർധിച്ചതോടെ, സാമ്പത്തിക പ്രവചനത്തെ ഗണ്യമായി ബാധിക്കാവുന്ന സാധ്യതകളുടെ പരിധി വിപുലമായി” എന്ന് ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മാക്ലം നേതൃത്വം നൽകുന്ന ഭരണസമിതി രേഖപ്പെടുത്തി.
കൂടാതെ, ചരിത്രത്തിൽ വലിയ ഉദാഹരണങ്ങളില്ലാത്ത ഇത്തരം അനിശ്ചിത സാഹചര്യത്തിൽ വിവിധ അപകടസാധ്യതകൾക്ക് ശരിയായ പ്രാധാന്യവും സാധ്യതാ നിരക്കും നിശ്ചയിക്കുന്നത് അസാധാരണമായ ബുദ്ധിമുട്ടാണെന്നും അവർ വ്യക്തമാക്കി. സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ച രീതിയിൽ മുന്നേറുന്നുവെന്നുവരെ പലിശനിരക്ക് നിലനിർത്തുമെന്ന് കേന്ദ്രബാങ്ക് വ്യക്തമാക്കി.
സാമ്പത്തിക പ്രവചനവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ഉയർന്നിരിക്കുകയാണെങ്കിലും, അടുത്ത രണ്ട് വർഷത്തെ വളർച്ച ഇപ്പോഴും കഴിഞ്ഞ ശരത്കാലം മുതൽ പ്രതീക്ഷിച്ചത് പോലെ തന്നെ ആണ് എന്നും എന്നിരുന്നാലും സാഹചര്യം മാറിയാൽ കേന്ദ്രബാങ്ക് പ്രതികരിക്കാൻ തയ്യാറാകേണ്ടതുണ്ടെന്ന് എന്നും ഭരണസമിതി വിലയിരുത്തി.
“ഭൂരാഷ്ട്ര രാഷ്ട്രീയ സംഘർഷങ്ങളും അമേരിക്കയുടെ വ്യാപാരനയവും ഇപ്പോഴും അനിശ്ചിതമാണ്. കാനഡയുടെ സമ്പദ്‌വ്യവസ്ഥ ഇതുമായി എങ്ങനെ പൊരുത്തപ്പെടുമെന്ന് വ്യക്തമല്ല”. ഈ സാഹചര്യത്തിൽ ധനനയം നിശ്ചയിക്കുമ്പോൾ ഇളവ് നിലനിർത്തേണ്ടതുണ്ടെന്ന് അംഗങ്ങൾ ഏകകണ്ഠമായി അഭിപ്രായപ്പെട്ടു.
ചർച്ചകളിൽ നേരിട്ട പ്രധാന വെല്ലുവിളികളിലൊന്ന് വ്യാപാരവും ഭൂരാഷ്ട്ര രാഷ്ട്രീയവും പരസ്പരം ബന്ധപ്പെട്ടു പോയതാണ്. ഇതുവഴി വിലക്കയറ്റം പോലുള്ള പ്രധാന സാമ്പത്തിക ഘടകങ്ങളിലെ സ്വാധീനം കൃത്യമായി കണക്കാക്കുന്നത് ബുദ്ധിമുട്ടാണ്.
“അമേരിക്കയുടെ വ്യാപാരനയം സാമ്പത്തിക ലക്ഷ്യങ്ങളേക്കാൾ ഭൂരാഷ്ട്ര രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് കൂടുതൽ ഉപയോഗിക്കപ്പെടുന്നതിനാൽ അതിന്റെ പ്രവച്യത കുറയുകയാണ്.” സംഘർഷങ്ങൾ വർധിച്ചാൽ ആഗോള വിതരണ ശൃംഖലയിൽ തടസ്സമുണ്ടാകാനും സാമ്പത്തിക പ്രവർത്തനങ്ങളെ ബാധിക്കാനും സാധ്യതയുണ്ടെന്ന് അവർ മുന്നറിയിപ്പ് നൽകി. ഇത് വിലക്കയറ്റത്തിൽ ഉയർച്ചയും ഇടിവും ഉണ്ടാക്കാം എന്നും ഭരണസമിതി രേഖപ്പെടുത്തി.
ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം നിലനിന്നിട്ടും, കേന്ദ്രബാങ്കിന്റെ സാമ്പത്തിക പ്രവചനം ഇപ്പോഴും മുൻ പ്രതീക്ഷകളോട് ചേർന്നതാണ്. 2026-ൽ ജിഡിപി 1.1 ശതമാനവും 2027-ൽ 1.5 ശതമാനവും വളരുമെന്നാണ് കണക്ക്. വ്യാപാര തടസ്സങ്ങൾ, അനിശ്ചിതത്വം, ജനസംഖ്യാ വളർച്ചയിലെ മന്ദഗതി എന്നിവ ഇതിന് കാരണമാകും.
അതേസമയം, 2025-ൽ ശരാശരി വിലക്കയറ്റം 2.1 ശതമാനമായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി അത് കേന്ദ്രബാങ്കിന്റെ ലക്ഷ്യമായ 1–3 ശതമാനം പരിധിക്കുള്ളിലാണ്. ജീവിതച്ചെലവിന്റെ സമ്മർദ്ദം നേരിടുന്ന കാനഡക്കാർക്ക് ഭക്ഷ്യവിലയും വാടകയും ഇപ്പോഴും ആശങ്കയാണെന്ന് അംഗങ്ങൾ അംഗീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
