യുപിഐ സെറ്റിൽമെൻ്റ് നിയമം മാറുന്നു; ഫോൺപേ, ജിപേ, പേടിഎം ഉപയോക്താക്കൾ അറിയേണ്ടത് 

SEPTEMBER 26, 2025, 7:42 AM

യുപിഐ വഴിയുള്ള പണമിടപാടുകൾ കൂടുതൽ കാര്യക്ഷമമാക്കാൻ വേണ്ടി നാഷണൽ പേയ്‌മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) സെറ്റിൽമെൻ്റ് നിയമങ്ങളിൽ പ്രധാനപ്പെട്ട മാറ്റങ്ങൾ വരുത്തി. ഈ മാറ്റങ്ങൾ ഫോൺപേ, ജിപേ, പേടിഎം പോലുള്ള ആപ്പുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കും ബാങ്കുകൾക്കും ഒരുപോലെ പ്രയോജനകരമാണ്.

അംഗീകൃത പണമിടപാടുകൾക്കും തർക്കത്തിലുള്ളവയ്ക്കുമായാണ് പുതിയ മാറ്റങ്ങൾ വന്നിരിക്കുന്നത്. ബാങ്കുകൾക്കും ഉപഭോക്താക്കൾക്കും ഏറെ ആശ്വാസകരമാകുന്നതാണ് ഈ മാറ്റം. നവംബർ മൂന്ന് മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്. പണമിടപാടിൽ ഏറെ ശ്രദ്ധ നൽകേണ്ട ആർടിജിഎസ് ഉപയോക്താക്കൾക്കാണ് പുത്തൻ പരിഷ്‌കരണം ഏറെ സഹായകരമാകുക.

ഇടപാടുകൾ സംബന്ധിച്ച പരാതികൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും തീർപ്പാക്കാൻ ഈ മാറ്റം ബാങ്കുകളെ സഹായിക്കും. ആർടിജിഎസിലൂടെ ഒരു ദിവസം പത്ത് സെറ്റിൽമെന്റ് സൈക്കിളുകളാണ് ഇനി യുപിഐ നൽകുക, ഇതിൽ അംഗീകൃത പണമിടപാടുകളും തർക്കത്തിലുള്ളവയും ഉൾപ്പെടും.

vachakam
vachakam
vachakam

പണമിടപാടുകളുടെ എണ്ണം വർധിച്ചതോടെയാണ് പുതിയ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ദിനംപ്രതിയുള്ള സെറ്റിൽമെന്റ് പ്രക്രിയ സമയബന്ധിതമായി പൂർത്തായാക്കുക എന്ന ലക്ഷ്യത്തോടെയാണ് അംഗീകൃത – തർക്ക ഒത്തുതീർപ്പുകൾ വേർതിരിക്കാൻ തീരുമാനിച്ചത്. ഈ നിയമപരമായ മാറ്റങ്ങൾ യുപിഐ  ഇടപാടുകൾ നടത്തുന്ന കോടികണക്കിന് ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.

പുതിയ സെറ്റിൽമെന്റ് പ്രോസസിലെ പ്രക്രിയകളും ചട്ടക്കൂടുകളും എന്താണെന്ന് പരിശോധിക്കാം

  1. ആദ്യത്തെ സൈക്കിളിലെ ഒന്നു മുതൽ പത്തുവരെയുള്ള ട്രാൻസാക്ഷനിൽ അംഗീകൃത പണമിടപാടുകൾ മാത്രമേ ചെയ്യാൻ കഴിയു. ഇതിനിടയിൽ തർക്ക ഇടപാടുകൾ പ്രോസസ് ചെയ്യില്ല. എന്നാൽ നിലവിലുള്ള കട്ട് - ഓവർ ടൈമിംഗിലോ, ആർടിജിഎസ് പോസ്റ്റിങ് ടൈംലൈൻസിലോ മാറ്റമില്ല.
  2. സെറ്റിൽമെന്റ് സൈക്കിളിൽ ഒരു ദിവസം രണ്ട് തവണ തർക്കമുള്ള പണമിടപാടുകളുമായി ബന്ധപ്പെട്ട സെറ്റിൽമെന്റ്‌സ് പ്രോസസ് ചെയ്യാം. ഈ സൈക്കിളിൽ തർക്ക പണമിടപാടുകൾ മാത്രമേ നടക്കുകയുള്ളു.
  3. മറ്റ് സെറ്റിൽമെന്റ് നിയമങ്ങൾക്കൊന്നും മാറ്റമില്ല, അതിൽ സെറ്റിൽമെന്റ് സമയം, ജിഎസ്ടി റിപ്പോർട്ട്, റീകൺസിലിയേഷൻ റിപ്പോർട്ട് എന്നിവ ഉൾപ്പെടും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam