സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ ബാങ്കിംഗ് ആപ്പ് ആയ യോനോ, ഇന്റർനെറ്റ് ബാങ്കിംഗ്, റീട്ടെയിൽ, മർച്ചന്റ്, യോനോ ലൈറ്റ്, സിഐഎൻബി, യോനോ ബിസിനസ് വെബ് & മൊബൈൽ ആപ്പ് എന്നിവ സെപ്റ്റംബർ 7 ന് തടസ്സപ്പെടും.
എസ്‌ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നത് പ്രകാരം, ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ ലൈറ്റ്, മറ്റ് സേവനങ്ങൾ എന്നിവ സെപ്റ്റംബർ 7 ന്, ഇന്ത്യൻ സമയം പുലർച്ചെ 1:20 നും 2:20 നും ഇടയിൽ, ഒരു മണിക്കൂർ നേരത്തേക്ക് ലഭ്യമാകില്ലെന്ന് പറയുന്നു.
ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണികൾക്കായാണ് സേവനങ്ങൾ നിർത്തിവെക്കുന്നത്. എന്നാൽ, ഈ സമയത്ത് യുപിഐ ലൈറ്റ്, എടിഎം എന്നിവയുടെ സേവനങ്ങൾ ലഭ്യമാകുമെന്ന് ബാങ്ക് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്