റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരും 

AUGUST 6, 2025, 12:29 AM

ഇത്തവണ നിരക്കുകളിൽ മാറ്റംവരുത്താതെ ആർബിഐ. റിപ്പോ നിരക്കിൽ കഴിഞ്ഞ തവണ അര ശതമാനം കുറവ് വരുത്തിയ സാഹചര്യത്തിലാണ് ഇത്തവണ അതേപടി നിലനിർത്താൻ മോണിറ്ററി പോളിസി കമ്മിറ്റി  യോഗം തീരുമാനിച്ചത്. 

ഫെബ്രുവരി മുതൽ മൂന്ന് തവണയായി 100 ബേസിസ് പോയിന്റ് കുറച്ചതിനു ശേഷമാണ് ഈ നീക്കം.   പണപ്പെരുപ്പം കുറയുന്ന സാഹചര്യമാണ് വിപണിയിലുള്ളത്.

അതേസമയം, യുഎസ് ഇന്ത്യക്കുമേൽ കൂടുതൽ തീരുവ ചുമത്തിയത് കയറ്റുമതിയെ ബാധിച്ചേക്കാമെന്ന ആശങ്കനിലനിൽക്കുന്നുണ്ടെന്നും ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

vachakam
vachakam
vachakam

ആഗോളതലത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ വളർച്ചയെ ബാധിച്ചേക്കാമെന്ന ആശങ്കയുമുണ്ട്. 

രാജ്യത്തെ സമ്പദ്‌വ്യവസ്ഥ ശുഭകരമാണെന്ന് അദ്ദേഹം വിലയിരുത്തി. മികച്ച മണ്‍സൂണ്‍ ലഭ്യത അനുകൂല സാഹചര്യമുണ്ടാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന ഉത്സവകാലം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനമാകുമെന്നും അദ്ദേഹം പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam