കൊച്ചി: കാർ നിർമ്മാതാക്കളായ നിസാൻ കമ്പനിയുടെ പ്ലാന്റുകൾ അടച്ചുപൂട്ടാൻ ഒരുങ്ങുന്നതായുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. ഈ വാർത്തകളിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നിസാൻ.
ഇത്തരത്തിൽ ഉള്ള വാർത്തകൾ ഊഹാപോഹമാണെന്നും കമ്പനിയുടെ ഏതെങ്കിലും ഔദ്യോഗിക വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ആണ് നിസാൻ അറിയിച്ചത്. ഇന്ത്യയിലെ പ്രവർത്തനങ്ങൾ, ഡീലർമാർ, പങ്കാളികൾ, ഉപഭോക്താക്കൾ എന്നിവരോട് നിസ്സാൻ പ്രതിജ്ഞാബദ്ധരാണ്. ഉത്പാദനം നിർത്തുന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ തെറ്റാണ്. ഇന്ത്യയിലെ ഞങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടരുകയാണ്, പ്ലാന്റിൽ നിന്ന് വാഹനങ്ങൾ പുറത്തിറങ്ങുന്നത് തുടരുന്നു. നിർത്തലാക്കുന്നതിനെ സൂചിപ്പിക്കുന്ന ഔദ്യോഗിക പ്രഖ്യാപനമോ തീരുമാനമോ ഉണ്ടായിട്ടില്ലെന്നും ആണ് നിസാൻ വക്താവ് വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്