ന്യൂഡെല്‍ഹി: 2025 ഏപ്രില്‍ മുതല്‍ മാരുതി സുസുക്കി ഇന്ത്യ കാറുകളുടെ വില വര്‍ധിപ്പിക്കും. വര്‍ദ്ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകളും പ്രവര്‍ത്തന ചെലവുകളും ചൂണ്ടിക്കാട്ടിയാണ് തീരുമാനം.
''വില വര്‍ദ്ധനവ് 4% വരെയാകുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് മോഡലിനെ ആശ്രയിച്ച് വ്യത്യാസപ്പെടും,'' കമ്പനി എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ വ്യക്തമാക്കി.
കമ്പനി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 4% വര്‍ദ്ധന പ്രഖ്യാപിച്ചിരുന്നു. ജനുവരിയില്‍ ഇത് നടപ്പിലാക്കുകയും ചെയ്തു. ഫെബ്രുവരിയില്‍, കമ്പനി നിരവധി മോഡലുകള്‍ക്ക് വില വര്‍ദ്ധിപ്പിച്ചിരുന്നു. 1,500 രൂപ മുതല്‍ 32,500 രൂപ വരെയായിരുന്നു വര്‍ദ്ധനവ്.
ആഗോളതലത്തില്‍ സാധനങ്ങളുടെ വില ഉയര്‍ന്നത്, അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന ഇറക്കുമതി തീരുവ, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ എന്നിവ കാരണം ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കള്‍ വര്‍ദ്ധിച്ച ചെലവുകള്‍ നേരിടുകയാണ്.
''ചെലവ് ചുരുക്കാനും ഉപഭോക്താക്കളില്‍ ഉണ്ടാകുന്ന ആഘാതം കുറയ്ക്കാനും കമ്പനി നിരന്തരം പരിശ്രമിക്കുന്നുണ്ടെങ്കിലും, വര്‍ദ്ധിച്ച ചെലവിന്റെ ഒരു ഭാഗം വിപണിയിലേക്ക് കൈമാറേണ്ടി വന്നേക്കാം,'' മാരുതി സുസുക്കി ഫയലിംഗില്‍ എഴുതി.
മാരുതി സുസുക്കിയുടെ മോഡലുകളില്‍ എന്‍ട്രി ലെവല്‍ ആള്‍ട്ടോ കെ10 മുതല്‍ എസ്-പ്രസ്സോ, ഈക്കോ, സെലേറിയോ, വാഗണ്‍ ആര്‍, ഇഗ്‌നിസ്, സ്വിഫ്റ്റ്, ബലേനോ, ഡിസയര്‍, ഫ്രോങ്ക്‌സ്, ബ്രെസ്സ, എര്‍ട്ടിഗ, സിയാസ്, ഗ്രാന്‍ഡ് വിറ്റാര, എക്‌സ്എല്‍6, ജിംനി, ഇന്‍വിക്‌റ്റോ എന്നിവ ഉള്‍പ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്