മുംബൈ: മലയാളിയായ പ്രിയ നായര്‍ രാജ്യത്തെ ഏറ്റവും വലിയ എഫ്എംസിജി കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിന്റെ (എച്ച്‌യുഎല്‍) തലപ്പത്ത്. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും (സിഇഒ) മാനേജിംഗ് ഡയറക്ടറുമായി (എംഡി) പ്രിയ നായരെ നിയമിച്ചതായി എച്ച്‌യുഎല്‍ അറിയിച്ചു. കമ്പനിയുടെ തലപ്പത്തെത്തുന്ന ആദ്യ വനിതയാണ് പാലക്കാട് വേരുകളുള്ള പ്രിയ മേനോന്‍.
നിലവില്‍ യൂണിലിവറിന്റെ ബ്യൂട്ടി ആന്‍ഡ് വെല്‍ബിയിംഗ് വിഭാഗം പ്രസിഡന്റായ പ്രിയ ആഗസ്റ്റ് 1 ന് ചുമതലയേറ്റെടുക്കും. എച്ച്‌യുഎലിന്റെ സിഇഒയും എംഡിയുമായി രണ്ട് വര്‍ഷം പ്രവര്‍ത്തിച്ച രോഹിത് ജാവയുടെ പകരക്കാരിയായാണ് പ്രിയ എത്തുന്നത്. രോഹിത് ജാവ ജൂലൈ 31 ന് സിഇഒ, എംഡി സ്ഥാനങ്ങള്‍ ഒഴിയുമെന്ന് കമ്പനി പറഞ്ഞു.
1995 ലാണ് പ്രിയ നായര്‍ ബഹുരാഷ്ട്ര വമ്പനായ എച്ച്‌യുഎലിന്റെ ഭാഗമാകുന്നത്. നിരവധി വിഭാഗങ്ങളില്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് റോളുകള്‍ കൈകാര്യം ചെയ്തു. 2014-2020 കാലഘട്ടത്തില്‍ എച്ച്‌യുഎലിലെ ഹോം കെയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി. 2023 ലാണ് അതിവേഗം വളരുന്ന ബ്യൂട്ടി ആന്‍ഡ് വെല്‍ബിയിംഗിന്റെ പ്രസിഡന്റായി നിയിതയായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്