മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ (എല്‍ഐസി) ഓഹരികള്‍ വീണ്ടും വില്‍പ്പനയ്‌ക്കെത്തും. ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) വഴി ഓഹരികള്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ പച്ചക്കൊടി കാട്ടി. സര്‍ക്കാരിന്റെ പക്കല്‍ എല്‍ഐസിയുടെ 96.5% ഓഹരികളാണുള്ളത്. 3.5% ഓഹരികള്‍ 2022 ലെ ഐപിഒയിലൂടെ വിറ്റഴിച്ചിരുന്നു.
ആറ് ലക്ഷം കോടി രൂപയോളമാണ് എല്‍ഐസിയുടെ വിപണി മൂല്യം. ഒരു ശതമാനം ഓഹരികള്‍ വിറ്റാല്‍ പോലും സര്‍ക്കാരിന് 6000 കോടി രൂപ ലഭിക്കും. നിലവില്‍ 924 രൂപയാണ് എല്‍ഐസിയുടെ ഓഹരി വില.
സെബി മാനദണ്ഡങ്ങള്‍ പാലിക്കാന്‍ 6.5 ശതമാനം ഓഹരികള്‍ കൂടി സര്‍ക്കാര്‍ വിറ്റൊഴിയേണ്ടതുണ്ട്. ഐപിഒയില്‍ 3.5% ഓഹരികള്‍ വിറ്റപ്പോള്‍ സര്‍ക്കാരിന് 21000 കോടി രൂപ ലഭിച്ചിരുന്നു. ഇത്തവണ ഇരട്ടിയോളം നേട്ടമാണ് പ്രതീക്ഷിക്കുന്ന്ത്. ഒഎഫ്എസ് സംബന്ധിച്ച വിശദാംശങ്ങള്‍ തയാറാക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റിനെ (ദിപം) ചുമതലപ്പെടുത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്